പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടര്‍, ഫാര്‍മസിസ്റ്റ് എന്നീ തസ്തികയിലേക്കും ദന്തരോഗ വിഭാഗത്തിലേക്ക് ഡന്റല്‍ റൂം ഓപ്പറേറ്റിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കും താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ 28ന് രാവിലെ 10.30ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. ഡന്റല്‍ റൂം ഓപ്പറേറ്റിംഗ് അസിസ്റ്റന്‍ന്റ് തസ്തികയില്‍ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നഴ്സിംഗ് അസിസ്റ്റന്റിനെ പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







