കല്‍പ്പറ്റ: വയനാട് ടൂറിസം ഡിപ്പാര്‍ട്ടുമെന്റും ബോചെ 1000 ഏക്കറും ചേര്‍ന്ന് നാളെ ന്യൂ ഇയര്‍ പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത പിന്നണി ഗായിക റിമി ടോമിയുടെ സംഗീതനിശയും ബാംഗ്ലൂരില്‍ നിന്നുള്ള പ്രശസ്ത ഡിജെ ആര്‍ട്ടിസ്റ്റുകള്‍ നയിക്കുന്ന ഡിജെ നൈറ്റ്, മ്യൂസിക്കല്‍ ബാന്റ് എന്നിവയും നടക്കും. പ്രവേശനം സൗജന്യമായിരിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ടെന്റ് ഹൗസുകളില്‍ താമസിക്കാനും അവസരമുണ്ട്. വയനാടിന്റെ ടൂറിസം മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതികളാണ് വയനാട് ടൂറിസം ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് 1000 ഏക്കറിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദമായ പാര്‍ക്ക്, താമസത്തിനായി മഡ് ഹൗസ്, വുഡ്ഹൗസ്, ബാംബു ഹൗസ്, ട്രക്കിംഗ്, ജംഗിള്‍ സഫാരി, കുതിര സഫാരി, അഡ്വഞ്ചര്‍ ടൂറിസം. ഫാമിംഗ്, ആയൂര്‍വ്വേദ ചികിത്സ എന്നിങ്ങനെ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. വയനാടിന്റെ ടൂറിസം ഭൂപടത്തില്‍ പ്രഥമ സ്ഥാനത്ത് എത്തുന്നതിനായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിസോര്‍ട്ട് ആന്റ് എന്റര്‍ടൈന്‍മെന്റ് വേള്‍ഡാണ് 1000 ഏക്കറില്‍ വിഭാവനം ചെയ്യുന്നത്. ഇതിലേക്കുള്ള ആദ്യപടിയെന്ന നിലയിലാണ് ഇത്തവണ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഒരു പുതുവര്‍ഷ ആഘോഷം സംഘടിപ്പിക്കുന്നതെന്നും ബോച്ചെ പറഞ്ഞു. പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ആയിരം ഏക്കര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ രാവിലെ 10 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. എല്ലാവര്‍ഷവും സ്ഥിരമായി ഇന്റര്‍നാഷണല്‍ ഫ്‌ളവര്‍ഷോയടക്കം നടത്താനും ആലോചനകളുണ്ട്. ജനറല്‍മാനേജര്‍ അനില്‍, സി എഫ് ഒ സ്വരാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം
ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ