സംസ്ഥാന സർക്കാറിന്റെ പഠന പരിപോഷണത്തിന്റെ ഭാഗമായി വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന ഹോക്കി ക്യാമ്പ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ പി.എ അസീസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പിടിഎ പ്രസിഡണ്ട് പി.സി മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബിജു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സജി മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ എൻ..കെ ഷൈബു സ്വാഗതവും കായികാധ്യാപകൻ വിപിനേഷ് മാഷ് നന്ദിയും പറഞ്ഞു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







