ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഒ.ജെ. ബേബി അധ്യക്ഷത വഹിച്ചു. അയൽക്കൂട്ട അംഗങ്ങൾ കരോൾ ഗാനം ആലപിച്ചു. പ്രശസ്ത മജീഷ്യൻ മനോജ് വിസ്മയയുടെ മാജിക് ഷോയും അരങ്ങേറി. ഇടവക സെക്രട്ടറി രാജേഷ്, ഉഷ ഷാജു, ഷൈജ ശശിധരൻ, പ്രസന്ന എന്നിവർ സംസാരിച്ചു. സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.