മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം; മാര്‍ഗ്ഗരേഖ പുറത്തിറക്കി.

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി. ഗുരുതരമായ രോഗങ്ങളുള്ളവരും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവരുമായവര്‍ക്ക് ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം. ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ ധനസഹായം അനുവദിക്കൂ. ക്യാന്‍സര്‍, വൃക്കരോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ധനസഹായം ലഭിച്ച് രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം രോഗവിവരം കൃത്യമായി പ്രതിപാദിക്കുന്ന ആറ് മാസത്തിനകമുള്ള അസല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ കൂടി സമര്‍പ്പിക്കണം.
അപകടങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ മരണ സര്‍ട്ടിഫിക്കറ്റ്, എഫ്.ഐ.ആര്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ് സഹിതം മരണം നടന്ന് ഒരു വര്‍ഷത്തിനകം ധനസഹായത്തിന് അപേക്ഷിക്കണം. കൂടാതെ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത വാസഗൃഹങ്ങളും ചെറുകിട കച്ചവട സ്ഥാപനങ്ങളും തീപിടുത്തത്തില്‍ നശിച്ചാലും, വള്ളം, ബോട്ട്, മത്സ്യബന്ധനോപാധികള്‍ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായാലും ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം ലഭിക്കും. വെള്ളപ്പൊക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും ജില്ലാ കളക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കും.
ധനസഹായം അപേക്ഷകന്റെ/ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.
cmo.kerala.gov.in എന്ന വെബ്‌പോര്‍ട്ടലിലൂടെ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും ധനസഹായത്തിന് അപേക്ഷിക്കാം. നിയമസഭാ സാമാജികര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരുടെ ഓഫീസ് മുഖേനയും മുഖ്യമന്ത്രിയുടെ/ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ തപാല്‍/ ഇ-മെയില്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ധനസഹായത്തിനുള്ള അപേക്ഷ പരിശോധിച്ച് ആവശ്യമായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അതത് വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്.
ആവശ്യമായ രേഖകളില്ലെങ്കിലോ പോരായ്മകള്‍ ഉണ്ടെങ്കിലോ വില്ലേജ് ഓഫീസര്‍മാര്‍ വിവരം അപേക്ഷകരെ അറിയിക്കണം.ആവശ്യമായ രേഖകള്‍ ഇല്ലാത്ത അപേക്ഷകള്‍ പോര്‍ട്ടലില്‍ മാറ്റിവയ്ക്കും. ഈ ഘട്ടത്തില്‍ അപേക്ഷകന് എസ്.എം.എസിലൂടെ ഇത് സംബന്ധിച്ച സന്ദേശം ലഭിക്കും.cmo.kerala.gov.in പോര്‍ട്ടലിലൂടെ അപേക്ഷയുടെ സ്ഥിതി പരിശോധിച്ച് കുറവുള്ള രേഖകള്‍ അപ് ലോഡ് ചെയ്യാം.

തൊഴിലിടങ്ങളിൽ ഐസി കാര്യക്ഷമമാക്കാൻ  പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ

തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി (ഐസി) പ്രവർത്തനം കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ.കളക്ടറേറ്റ് പഴശ്ശി ഹാളിൽ ജില്ലാ വനിത കമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു

ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി

തിരുവനന്തപുരം: ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി. പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് ഹോമിയോ ആശുപത്രി നേടിയത്. സർക്കാർ ആശുപത്രികളിലെ ശുചിത്വം, മാലിന്യ സംസ്കരണം,

വയനാട് പോലീസ് രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി: സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിൻ്റെ ആഭിമുഖ്യത്തിൽ മാനന്തവാടി മെഡി ക്കൽ കോളേജിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ജെ. ജോൺസൺ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു.

തരിയോടിന്റെ പൊതു ഗ്രന്ധാലയം ജനകീയമാകുന്നു.

കാവുംമന്ദം: ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തരിയോട് ഗ്രാമപഞ്ചായത്തിന്റെ പൊതു ഗ്രന്ഥാലയം കൂടുതൽ ജനകീയമാക്കുന്നതിനുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. അതിൻറെ ഭാഗമായി നടത്തിയ വായനശാല സമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.

നിശബ്ദമാണ്..! പല ഇന്ത്യക്കാർക്കുമറിയില്ല അവർക്ക് ഹൈ ബിപിയാണെന്ന്.. കാരണമിതാണ്

ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദം ഒരു നിശബ്ദത കൊലയാളിയാണ്. ഒരു തരത്തിലുള്ള ലക്ഷണങ്ങളുമില്ലാതെ പതിയെ പതിയെ അത് ഹൃദയത്തെയും തലച്ചോറിനെയും വൃക്കകളെയും ബാധിക്കും. ഹൈ ബിപി എന്ന അവസ്ഥ ഏറ്റവും അപകടകാരിയാകുന്നത്, ഈ രോഗാവസ്ഥ

വിമാനയാത്രയില്‍ അബദ്ധത്തില്‍ പോലും ഇവയൊന്നും കയ്യില്‍ വയ്ക്കരുതേ…

വളരെ സന്തോഷത്തോടെ ഒരു യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ നിങ്ങള്‍ ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. പക്ഷേ ഒപ്പമുണ്ടായവര്‍ക്കും പിറകെ വന്നവര്‍ക്കും എല്ലാം അവരുടെ ബാഗുകള്‍ സ്‌കാന്‍ ചെയ്ത് കിട്ടിയിട്ടും നിങ്ങള്‍ക്ക് മാത്രം ബാഗ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.