സമഗ്രശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി പൊതുവിദ്യാലയങ്ങളില്‍ എന്റോള്‍ ചെയ്യപ്പെട്ടിട്ടുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ജില്ലാ ഇന്‍ക്ലൂസീവ് കായികമേളക്ക് സംഘാടക സമിതി രൂപീകരിച്ചു. ജില്ലയില്‍ നിലവിലുള്ള മൂന്ന് ബി.ആര്.സികള്‍ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് മീറ്റ് നടത്തിയിരുന്നു. ജില്ലാതല മത്സരങ്ങളുടെ നടത്തിപ്പാനായാണ് സംഘാടക സമിതി രൂപീകരിച്ചത്. കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ അനിൽകുമാർ വി അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ എൻ ജെ.ജോൺ, ബി പി സി മാരായ എ കെ ഷിബു, കെ കെ സുരേഷ്, വി പി അനൂപ്, വിവിധ വകുപ്പുകളിലെ പ്രധിനിധികൾ എന്നിവർ സംസാരിച്ചു. സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍, കായിക അധ്യാപകര്‍, എസ്.എസ്.കെ.ജീവനക്കാര്‍, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്തു. 312 കുട്ടികള്‍ കായികമേളയില്‍ പങ്കെടുക്കും.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്