ആശുപത്രി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ഹോസ്പ്‌പിറ്റ ലിലെ ക്ലീനിംഗ് സൂപ്പർവൈസർ പാലക്കാട് അട്ടപ്പാടി സ്വദേശി തങ്കച്ചൻ (53) ആണ് മരിച്ചത്. അവിവാഹിതനാണ്. കൽപ്പറ്റ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ