തോൽപ്പെട്ടി: വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ടി.എൻ സുധീറിന്റെ നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് സംഘവും വയ നാട് ഐബി പാർട്ടിയും വയനാട് എൻഫോഴ്‌സ്മെൻ്റ് സ്‌ക്വാഡും സംയുക്ത മായി നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ കാറിൽ കട ത്തിക്കൊണ്ട് വന്ന 1.600 കിലോഗ്രാം സ്വർണ്ണം പിടികൂടി. നിലമ്പൂർ സ്വദേശി കളായ മദാരി വീട്ടിൽ നൗഫൽ.എം (39), ചെടിയാൻ തൊടിയിൽ റഷീദ് സി. ടി (44), പെറ്റമ്മൽ വീട്ടിൽ നസീമ.പി (40) എന്നിവരാണ് കാറിലുണ്ടായിരു ന്നത്. കൂടിയ സ്വർണ്ണം തുടർ നടപടികൾക്കായി വയനാട് ജിഎസ്‌ടി വകുപ്പിന് കൈമാറി. ഐ.ബി ഇൻസ്‌പക്ടർ കെ.ഷാജി, അസി.എക്സൈസ് ഇൻസ്പെ ക്ടർ വി.രാജേഷ്, പ്രിവന്ററീവ് ഓഫീസർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സന്തോഷ് കൊമ്പ്രക്കണ്ടി, സിഇഒമാരായ രജിത്ത് പി.വി, ശശികുമാർ പി. എൻ, അനൂപ് കുമാർ.കെ, ജെയ്മോൻ ഇ.എസ്, എക്സൈസ് ഡ്രൈവർ മാരായ ബാലചന്ദ്രൻ, പ്രസാദ്, എന്നിവരാണ് സ്വർണ്ണം പിടികൂടിയത്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍







