ആശുപത്രി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ഹോസ്പ്‌പിറ്റ ലിലെ ക്ലീനിംഗ് സൂപ്പർവൈസർ പാലക്കാട് അട്ടപ്പാടി സ്വദേശി തങ്കച്ചൻ (53) ആണ് മരിച്ചത്. അവിവാഹിതനാണ്. കൽപ്പറ്റ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

ചുരം കയറാതെ വയനാട്ടിലെത്താം; തുരങ്കപാതയുടെ തുരക്കൽ ഫെബ്രുവരിയിൽ തുടങ്ങും
കോഴിക്കോട്: വയനാട് യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ തുരക്കൽ പ്രവൃത്തി ഫെബ്രുവരിയിൽ ആരംഭിക്കും. ഓസ്‌ട്രേലിയൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇരുഭാഗത്ത് നിന്നും ഒരേസമയം പ്രവൃത്തി തുടങ്ങാനാണ് തീരുമാനം. ഇതിനായി പാറ ഡ്രിൽ







