അസാപ്‌ കമ്പനിയാക്കി ; ഇനി അസാപ്‌ കേരള.

തിരുവനന്തപുരം: വിദ്യാർഥികളുടെ തൊഴിൽ നൈപുണ്യം വളർത്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്‌) കമ്പനിയാക്കി. ഇതോടെ ആധുനിക തൊഴിൽ സാഹചര്യങ്ങൾക്കായി വിദ്യാർഥികളെ തയ്യാറാക്കാനുള്ള വലിയ പദ്ധതികൾ നടപ്പാക്കാൻ അസാപ്പിന്‌ കഴിയും. കിഫ്‌ബി ഫണ്ട്‌ ഉൾപ്പെടെ ഉപയോഗിച്ചുള്ള സർക്കാരിന്റെ വൻ പദ്ധതികളുടെ സ്‌പെഷ്യൽ പർപ്പസ്‌ വെഹിക്കൾ (എസ്‌പിവി) ആയി പ്രവർത്തിക്കാനുമാകും.
പ്രോജക്ടായി നിലനിൽക്കുമ്പോൾ എസ്‌പിവിയാകാൻ കഴിയില്ല. നിലവിൽ ലഭിക്കുന്ന ഏഷ്യൻ ഡെവലപ്‌മെന്റ്‌ ബാങ്ക്‌ സഹായം നിലച്ചാലും സർക്കാർ നിയന്ത്രിത കമ്പനിയെന്ന നിലയിൽ തൊഴിൽ നൈപുണ്യവികസനത്തിന്‌ ഫണ്ടും പദ്ധതികളും ആവിഷ്‌കരിക്കാനാകും. ‘അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം കേരള’ എന്ന പേരിൽ രൂപീകരിക്കുന്ന കമ്പനി ‘അസാപ്‌ കേരള ’ എന്നറിയപ്പെടും. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്‌ പ്രഥമ ചെയർപേഴ്‌സണും മാനേജിങ്‌ ഡയറക്ടറുമാകും. അഡീഷണൽ സെക്രട്ടറി ഡോ. വീണ എൻ മാധവൻ, കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ എസ്‌ ഹരികിഷോർ എന്നിവരെ ഡയറക്ടർമാരായി നിയമിച്ചു. സർക്കാർ ഉത്തരവിറങ്ങിയതോടെ കമ്പനിയുടെ രജിസ്‌ട്രേഷൻ നടപടി ഉടൻ ആരംഭിക്കും.
നേരത്തേ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ ഐടി അറ്റ്‌ സ്‌കൂൾ ‘കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ്‌ ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്‌) എന്ന പേരിൽ കമ്പനിയാക്കിയിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ കിഫ്‌ബി ഫണ്ട്‌ വിനിയോഗത്തിന്റെ എസ്‌പിവിയായതോടെ ഹൈടെക്‌ സ്‌കൂൾ നിർമാണത്തിൽ നിർണയാക പങ്ക്‌ വഹിക്കാൻ കൈറ്റിനായി.

മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി

കാട്ടിക്കുളം: മന്ത്രി വി അബ്ദുറഹിമാൻ്റെ ഓഫീസ് ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിക്കുളം സ്വദേശി ബിജു (25) വിനെയാണ് തിരുവനന്തപുരം നന്ദൻകോടുള്ള ക്വാർട്ടേഴ്സ‌ിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. തൃശ്ശി

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിതാ ടീമിനെ പ്രഖ്യാപിച്ചു; മൂന്ന് വയനാട്ടുകാർ ടീമിൽ

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മൂന്ന് മലയാളികളുണ്ട്. വയനാട് സ്വദേശികളായ മിന്നുമണി, ഓള്‍റൗണ്ടർ സജന സജീവൻ, പേസർ ജോഷിത എന്നിവരാണ് ഇവർ.മിന്നുമണിയാണ് ടി 20 ടീമിന്റെ വൈസ്

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി ഒ.ആര്‍ കേളു.

വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. തരുവണ ഗവയു.പി സ്‌കൂളിലെ ജില്ലാതല ക്രീയേറ്റീവ്കോര്‍ണര്‍, വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഠന മേഖലയില്‍ പ്രാഥമിക

ലോക ജനസംഖ്യാ ദിനാചരണം ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

ബത്തേരി: ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ

അതിഥി തൊഴിലാളികളുടെ ആരോഗ്യം; 2024 മുതൽ റിപ്പോർട്ട്‌ ചെയ്തത് 23 മന്ത് കേസുകൾ മാത്രം

വയനാട് ജില്ലയിൽ 2024 ജനുവരി മുതൽ അതിഥി തൊഴിലാളികൾക്കിടയിൽ റിപ്പോർട്ട്‌ ചെയ്തത് 23 മന്ത് കേസുകൾ മാത്രം. 2024 ജനുവരി 1 മുതൽ 2025 ജൂലൈ 10 വരെയുള്ള കാലയളവിൽ ആണിത്. മലേറിയ, മന്ത്

കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കളക്ടറേറ്റിലെ കാന്റീന്‍ 2025 ഓഗസ്റ്റ് ഒന്ന് മുതല്‍ 2026 ജൂലൈ 31 വരെ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 18 വൈകിട്ട് മൂന്നിനകം നല്‍കണം. ക്വട്ടേഷന്‍ മാതൃകയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും കളക്ട്രേറ്റിലെ എം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.