മനാമ: ബഹ്‌റൈന്‍ പ്രധാന മന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു.
ഭൗതിക ശരീരം ബഹ്‌റൈനില്‍ എത്തിച്ച ശേഷം കബറടക്കം നടത്തും.
പ്രധാന മന്ത്രിയോടുള്ള ആദര സൂചകമായി ഹമദ് രാജാവ് ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസം മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി.

മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി
കാട്ടിക്കുളം: മന്ത്രി വി അബ്ദുറഹിമാൻ്റെ ഓഫീസ് ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിക്കുളം സ്വദേശി ബിജു (25) വിനെയാണ് തിരുവനന്തപുരം നന്ദൻകോടുള്ള ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. തൃശ്ശി