(+92) നമ്പറിൽ ആരംഭിക്കുന്ന വാട്സ്ആപ്പ് കോളുകൾ അറ്റൻഡ് ചെയ്യരുത്; ജാഗ്രത പുലർത്തുക: മുന്നറിയിപ്പുമായി കേന്ദ്രം.

വാട്‌സ്‌ആപ്പില്‍ വിദേശ നമ്ബറുകളില്‍ നിന്ന് വരുന്ന കോളുകളില്‍ ജാഗ്രത വേണം എന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. പ്രത്യേകിച്ച്‌ പ്ലസ് 92 (+92) ല്‍ ആരംഭിക്കുന്ന കോളുകള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരത്തിലുള്ള കോളുകള്‍ വന്നാല്‍ വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെയ്ക്കാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പലപ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് എന്ന വ്യാജേനയാണ് ഇത്തരം കോളുകള്‍ വരുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയതായും മൊബൈല്‍ നമ്ബര്‍ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി കൊണ്ടാണ് ഇത്തരം കോളുകള്‍ വരുന്നത്. സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുത്ത് സാമ്ബത്തിക തട്ടിപ്പ് നടത്താനാണ് ഇത്തരം നമ്ബറുകളില്‍ നിന്ന് വിളിക്കുന്നത്. ഇത്തരത്തില്‍ വിളിക്കാന്‍ സര്‍ക്കാര്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഇത്തരം കോളുകള്‍ വരുമ്ബോള്‍ ജാഗ്രത പുലര്‍ത്താന്‍ മറക്കരുതെന്നും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വിളിച്ച്‌ തട്ടിപ്പ് നടത്തുന്ന കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. ഇത്തരത്തില്‍ കോളുകള്‍ വന്നാല്‍ ഉടന്‍ തന്നെ സഞ്ചാര്‍ സാഥി പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യാനും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ചു. ഇത്തരം തട്ടിപ്പുകളില്‍ ഇതിനോടകം വീണാല്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം ഹെല്‍പ്പ്‌ലൈന്‍ നമ്ബറായ 1930ല്‍ വിളിച്ച്‌ റിപ്പോര്‍ട്ട് ചെയ്യാനും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.