തൊഴിലുറപ്പിൽ അടിമുടി മാറ്റം

തിരുവനന്തപുരം:തൊഴിലുറപ്പിൽ ഭൂവികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കുമ്പോൾ പതിവാക്കിയ പുല്ലുചെത്ത്, കരിയിലനീക്കൽ, കൈയാല നന്നാക്കൽ എന്നിവ അനുവദിക്കില്ല. ഇതുവരെ നടത്തിവന്നതിൽ സമൂലമാറ്റം വേണമെന്നാണ് സർക്കാർ നിർദേശം.

കൃഷിക്ക് ഉപയോഗിക്കാൻ കഴിയാത്ത സ്ഥലങ്ങളെ കാർഷികവൃത്തിക്ക് ഉപയുക്തമാക്കുകയും ഇതനുസരിച്ചുള്ള ലേബർ ബജറ്റും ജോലികളുടെ പട്ടികയും തയ്യാറാക്കാനാണ് തദ്ദേശവകുപ്പിന്റെ നിർദേശം. പുല്ലും കല്ലും നീക്കുന്നതോ ആവർത്തന സ്വഭാവമുള്ളതോ ആയവ ഏറ്റെടുക്കരുത്. അളന്നുതിട്ടപ്പെടുത്താൻ കഴിയാത്തതും പ്രകടമാവാത്തതുമായ ജോലികളും പാടില്ല.

സ്വകാര്യഭൂമിയിൽ ആവർത്തനസ്വഭാവമുള്ളതും നിയമവിരുദ്ധവുമായവയ്ക്ക് അനുമതിനൽകിയാൽ ഉദ്യോഗസ്ഥർ കുടുങ്ങും. സാധാരണപ്രവൃത്തികളിൽനിന്ന് മെച്ചപ്പെട്ട സംയോജിത പ്രകൃതിപരിപാലനജോലികൾ ഏറ്റെടുക്കണം. സ്വകാര്യ ആസ്തികളുടെ പുനരുദ്ധാരണം പാടില്ല.

ഗ്രാമസഭകൾ അംഗീകരിച്ച ജോലികളായിരിക്കണം ചെയ്യേണ്ടത്. പ്രവൃത്തികളിൽ രണ്ടുവർഷത്തേക്ക് ആവശ്യമായവയുടെ പട്ടിക തയ്യാറാക്കണം. പ്രളയത്തിലുണ്ടായ നഷ്ടം പരിഹരിക്കാൻ മുൻഗണന നൽകണം. ഭരണ-സാങ്കേതിക അനുമതി ഓൺലൈനായി നൽകും.

പ്രകൃതിദുരന്തപ്രതിരോധ തയ്യാറെടുപ്പുകൾ മെച്ചപ്പെടുത്തുന്ന ജോലി, ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളെ റോഡുശൃംഖലയുമായി ബന്ധപ്പെടുത്തുക, കൊടുങ്കാറ്റ് ബാധിതർക്കുള്ള അഭയകേന്ദ്രങ്ങൾ, അങ്കണവാടികൾ, ഗ്രാമീണചന്തകൾ, ഭക്ഷ്യധാന്യസംഭരണകേന്ദ്രങ്ങൾ എന്നിവയ്ക്ക് കെട്ടിടനിർമാണം, ക്രിമറ്റോറിയം നിർമാണം തുടങ്ങിയവ നടത്താം.

മൊത്തം ചെലവിന്റെ 60 ശതമാനമെങ്കിലും കാർഷികമേഖലയുമായി ബന്ധപ്പെട്ടതായിരിക്കും. ഡിസംബർ മൂന്നിനുമുമ്പ് ലേബർബജറ്റ് തയ്യാറാക്കി സോഷ്യൽ ഓഡിറ്റിൽ കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കണം.

പട്ടികജാതി-വർഗം, നാടോടികളായ ആദിവാസികൾ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ, സ്ത്രീകൾ ഗൃഹനാഥകളായ കുടുംബങ്ങൾ, ശാരീരിക പരിമിതിയുള്ള ഗൃഹനാഥർ, ഭൂപരിഷ്കരണത്തിന്റെയും പ്രധാനമന്ത്രി ആവാസ് യോജനയുടെയും ഗുണഭോക്താക്കൾ, പരമ്പരാഗത വനവാസികൾ. ഇക്കൂട്ടത്തിലുള്ളവരുടെ കുടുംബങ്ങളിൽ ഒരാളെങ്കിലും തൊഴിൽകാർഡ് എടുക്കണം.

തൊഴിലിടങ്ങളിൽ ഐസി കാര്യക്ഷമമാക്കാൻ  പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ

തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി (ഐസി) പ്രവർത്തനം കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ.കളക്ടറേറ്റ് പഴശ്ശി ഹാളിൽ ജില്ലാ വനിത കമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു

ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി

തിരുവനന്തപുരം: ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി. പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് ഹോമിയോ ആശുപത്രി നേടിയത്. സർക്കാർ ആശുപത്രികളിലെ ശുചിത്വം, മാലിന്യ സംസ്കരണം,

വയനാട് പോലീസ് രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി: സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിൻ്റെ ആഭിമുഖ്യത്തിൽ മാനന്തവാടി മെഡി ക്കൽ കോളേജിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ജെ. ജോൺസൺ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു.

തരിയോടിന്റെ പൊതു ഗ്രന്ധാലയം ജനകീയമാകുന്നു.

കാവുംമന്ദം: ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തരിയോട് ഗ്രാമപഞ്ചായത്തിന്റെ പൊതു ഗ്രന്ഥാലയം കൂടുതൽ ജനകീയമാക്കുന്നതിനുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. അതിൻറെ ഭാഗമായി നടത്തിയ വായനശാല സമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.

നിശബ്ദമാണ്..! പല ഇന്ത്യക്കാർക്കുമറിയില്ല അവർക്ക് ഹൈ ബിപിയാണെന്ന്.. കാരണമിതാണ്

ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദം ഒരു നിശബ്ദത കൊലയാളിയാണ്. ഒരു തരത്തിലുള്ള ലക്ഷണങ്ങളുമില്ലാതെ പതിയെ പതിയെ അത് ഹൃദയത്തെയും തലച്ചോറിനെയും വൃക്കകളെയും ബാധിക്കും. ഹൈ ബിപി എന്ന അവസ്ഥ ഏറ്റവും അപകടകാരിയാകുന്നത്, ഈ രോഗാവസ്ഥ

വിമാനയാത്രയില്‍ അബദ്ധത്തില്‍ പോലും ഇവയൊന്നും കയ്യില്‍ വയ്ക്കരുതേ…

വളരെ സന്തോഷത്തോടെ ഒരു യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ നിങ്ങള്‍ ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. പക്ഷേ ഒപ്പമുണ്ടായവര്‍ക്കും പിറകെ വന്നവര്‍ക്കും എല്ലാം അവരുടെ ബാഗുകള്‍ സ്‌കാന്‍ ചെയ്ത് കിട്ടിയിട്ടും നിങ്ങള്‍ക്ക് മാത്രം ബാഗ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.