കൊച്ചി: ഈ അധ്യയന വർഷം സ്‌കൂളുകൾ ചെലവു മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി. ഓൺലൈൻ ക്ലാസുകൾ മാത്രം നടക്കുന്ന പശ്ചാത്തലത്തിൽ, ഫീസ് ഇളവ് തേടി വിദ്യാർഥികളും രക്ഷകർത്താക്കളും നൽകിയ ഹർജികളിലാണ് ഉത്തരവ്.
ഹർജികളിൽ പരാമർശിക്കുന്ന അൺ എയ്ഡഡ് സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകൾ കൃത്യമായ ചെലവ് 17ന് അകം അറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ഇതനുസരിച്ച് ഇടാക്കാവുന്ന ഫീസ് തീരുമാനിക്കും.
സാമ്പത്തിക പ്രശ്‌നങ്ങൾ എല്ലാ വിഭാഗം ജനങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ സ്‌കൂൾ നടത്തിപ്പുവഴി നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കരുത്. സ്‌കൂളുകൾ യഥാർഥ ചെലവിനെക്കാൾ കൂടുതൽ തുക വിദ്യാർഥികളിൽനിന്നു വാങ്ങില്ലെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യമെന്നു കോടതി പറഞ്ഞു.
വിദ്യാർഥികൾക്കു നൽകുന്ന സൗകര്യങ്ങൾക്ക് ആനുപാതികമാണോ ഫീസ് എന്നു വിലയിരുത്താൻ, കോടതി നേരത്തേ ഫീസ് ഘടനയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിരുന്നു. ട്യൂഷൻ ഫീ, സ്‌പെഷൽ ഫീ എന്നിങ്ങനെ ഈടാക്കുന്ന തുക സംബന്ധിച്ചും ചോദിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഫീസ് കുറച്ചെന്നായിരുന്നു സ്‌കൂളുകളുടെ മറുപടി.

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും: 20 വര്‍ഷം തടവെന്ന കീഴ്ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു
റിയാദ്: സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്ക്കോടതി വിധി അപ്പീല്‍ കോടതി