കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ സംയുക്തമായി കബനി നദിയില്‍ മരക്കടവ് ഭാഗത്ത് നിർമ്മിച്ച ബണ്ടിലേക്ക് കാരാപ്പുഴ ഡാമില്‍ നിന്നും ഇന്ന് ( ഏപ്രിൽ 17) രാവിലെ 8 മണിക്ക് 5-7 ക്യുമെക്‌സ് നിരക്കില്‍ വെള്ളം തുറന്ന് വിടുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ജലം ലഭ്യമാക്കുന്നതിന് പൊതുജനങ്ങളില്‍ നിന്നും ആവശ്യമായ സഹകരണം ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ഉറപ്പുവരുത്തണം. ഈ സമയത്ത് പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ജലദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.