‘പുഞ്ചിരി ‘മുഖവൈകല്യ നിവാരണ ക്യാംപ് 27ന്

മാനന്തവാടി: വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 27 ന് മുഖവൈകല്യ നിവാരണ ക്യാം‌പ് നടത്തും. മാനന്തവാടി വയനാട് സ്ക്വയർ ഹോട്ടലിൽ രാവിലെ 10ന് ക്യാംപ് ആരംഭിക്കും. നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ജ്യോതിർഗമയ, വേയ് സ് ചാരിറ്റബിൾ സൊസൈറ്റി, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ഹാർട്ട് ബീറ്റ് ട്രോമാകെയർ എന്നിവയുടെ നേതൃത്വത്തിലാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത്. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി , മുറിമൂക്ക് , അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിലും തലയിലും കാണുന്ന ചില മുഴകൾ, മാംസ വളർച്ച, ഉന്തിയ മോണ, തലയോട്, താടിയെല്ല് , നെറ്റി, വളരുന്ന താടിയെല്ല്, ഉള്ളോട്ട് ഉന്തിയ താടിയെല്ല്, വായ തുറക്കുവാൻ ബുദ്ധിമുട്ട്, വളഞ്ഞ മൂക്ക് എന്നീ രോഗങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ നേത്ര്യത്വത്തിൽ അത്യാധുനിക രീതിയിലൂടെ സൗജന്യമായി മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ഹോസ്പിറ്റലിൽ വച്ച് ശസ്ത്രക്രിയ നടത്തും. . തുടർ ചികിൽസയും സൗജന്യമായിരിക്കും. 3 മാസം പ്രായമായ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഈ അവസരം പ്രയോജനപ്പെടുത്താം
മുൻ കൂട്ടി ബുക്കിങ്ങിനും വിശദവിവരങ്ങൾക്കും വിളിക്കാം. ഫോൺ: 9645370145, 94970 43287, 95443 29059

ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിക്കുന്നു, കേരളത്തിൽ അടുത്ത 3 ദിവസം മഴ ഭീഷണി തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 3 ദിവസം മഴ ഭീഷണി തുടരും. ഇത് പ്രകാരം 3 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വായിലെ ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

വായിലെ അർബുദം എന്നും അറിയപ്പെടുന്ന ഓറൽ ക്യാൻസർ ചുണ്ടുകൾ, നാവ്, മോണകൾ, കവിൾത്തടങ്ങൾ, വായയുടെ അടിഭാഗം, മുകൾഭാഗം, തൊണ്ടയുടെ പിൻഭാഗം എന്നിവയുൾപ്പെടെയുള്ള ഭാ​ഗത്ത് ബാധിക്കുന്നു. പലവിധത്തിലുള്ള പുകയില /വെറ്റില അടക്കയുടെ ഉപയോ​ഗിക്കുന്നവർ, പുകയില വായയുടെ

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം

ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ

വായനയ്ക്കും ഗ്രേസ് മാര്‍ക്ക്; പുതിയ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. അടുത്ത അധ്യയന വര്‍ഷം മുതലായിരിക്കും വായനാശീലം പ്രോത്സാഹിപ്പിക്കുന്ന

മാനേജ്‌മെൻ്റ് തർക്കങ്ങൾ കാരണം സ്കൂളുകൾ അടച്ചിടാൻ അനുവദിക്കില്ല; കർശന നടപടി ഉണ്ടാകും, മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ ഒരു സ്കൂളും മാനേജ്‌മെൻ്റ് തർക്കങ്ങളുടെ പേരിൽ അടച്ചിടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർഥികളുടെ അധ്യായനം മുടക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും

ദൃശ്യമാധ്യമ അവാര്‍ഡ്; ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിനുള്ള വാര്‍ഡിന് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്‌കാരം നല്‍കുന്നത്. കേരളത്തിലെ വിവിധ ദൃശ്യ മാധ്യമങ്ങളില്‍ രണ്ടു മിനിറ്റില്‍ കുറയാതെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.