തോൽപ്പെട്ടി: മാനന്തവാടി എക്സൈസ് സർക്കിൾ ഉദ്യോഗസ്ഥരും, തോൽ
പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായി തോ ൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോ ധനയിൽ കാറിൽ കടത്താൻ ശ്രമിച്ച 100.222 ഗ്രാം എം.ഡി .എം എ.യു മായി കർണാടക സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. സുള്ള്യ ആലട്ടി കോൽച്ചാർ കുമ്പക്കോട് വീട്ടിൽ ഉമ്മർ ഫാറൂഖ് (33), എനവറ വീട്ടിൽ അബ്ദുൽ സിദ്ധിഖ് എ.എച്ച് (32) എന്നിവരെയാണ് എക് സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്തും സംഘവും അറസ്റ്റ് ചെയ് തത്. പ്രതികൾ ബാംഗ്ലൂരിൽ നിന്ന് ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങിച്ച എംഡിഎംഎ മലപ്പുറത്ത് എത്തിച്ചു നൽകുകയായിരുന്നു ലക്ഷ്യം. ഒരു ഗ്രാമിന് 4000 രൂപയ്ക്ക് വിൽപ്പന നടത്താൻ വേണ്ടിയാണ് ഈ എംഡി എംഎ കടത്തി കൊണ്ടുവന്നത്.

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം
ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ