പാലക്കാട് പട്ടാമ്ബി കൂറ്റനാട് സ്വദേശികളായ ദമ്ബതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ അല്‍ സിദ്ര ആശുപത്രിയില്‍ മരിച്ചു. അല്‍ സുല്‍ത്താൻ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍ മുഹമ്മദ് ശരീഫ് -ജസീല ദമ്ബതികളുടെ മകൻ മുഹമ്മദ് ആണ് മരിച്ചത്.
രണ്ടു ദിവസം മുമ്ബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. ഫാത്തിമ സുഹൈമ, ഫഹീമ നുസൈബ, സ്വാബീഹ് എന്നിവരാണ് സഹോദരങ്ങള്‍. ദമ്ബതികളുടെ ഇളയമകനാണ് മരിച്ചത്. മയ്യിത്ത് ഖത്തറില്‍ തന്നെ ഖബറടക്കി.