പേരിയ പഴശ്ശിരാജ സ്കൂളിൽ ഊരാച്ചേരി കുടുംബ സംഗമം സംഘടിപ്പിച്ചു.
പൂർവ്വികർക്കായുള്ള പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കുടുംബത്തിലെ മുതിർന്നവരെ ആദരിച്ചു. സംഗമം കെവിഎസ് ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന മോട്ടിവേഷൻ ക്ലാസിന് കെ.സി ബിഷർ നേതൃത്വം നൽകി.കുരുന്നുകളുടെ വിവിധകലാപരിപാടികൾ സംഗമത്തിൻ്റെ മാറ്റുകൂട്ടി. സ്ത്രീകളും കുട്ടികളുമുൾപ്പെടെ അഞ്ഞൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.യു.ഹാഷിം നന്ദി പറഞ്ഞു.

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം 23ന്.
മീനങ്ങാടി : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണവും അനുമോദന സമ്മേളനവും സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 23 ശനിയാഴ്ച