ഹയർ സെക്കൻഡറി ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ 72.13 ശതമാനം വിജയം. 813 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ജില്ലയിലെ 60 സ്കൂളുകളിൽ നിന്നും 9773 വിദ്യാര്‍ത്ഥികളാണ് ഹയർ സെക്കൻഡറി പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ 9557 വിദ്യാർത്ഥികൾ പരീക്ഷ എഴുതുകയും 6893 വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് അർഹത നേടുകയും ചെയ്തു. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 54 ശതമാനം വിജയമാണ് ജില്ല നേടിയത്. 11 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 694 പേർ പരീക്ഷ എഴുതിയതിൽ 375 പേർ ഉപരി പഠനത്തിന് അർഹരായി.

ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിക്കുന്നു, കേരളത്തിൽ അടുത്ത 3 ദിവസം മഴ ഭീഷണി തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 3 ദിവസം മഴ ഭീഷണി തുടരും. ഇത് പ്രകാരം 3 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.