മഴ കനക്കും: സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലര്‍ട്ട്, വരും ദിവസങ്ങളിൽ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് മുന്നറിയിപ്പ്. നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് തീരത്തും നാളെ മുതൽ മുതൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

ലണ്ടനിൽ ടാക്സ് അടച്ച് മുടിഞ്ഞു; ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങി പ്രമുഖ ഇൻഫ്ലുവൻസർ

പത്തുവര്‍ഷത്തെ യു.കെയിലെ ജീവിതം അവസാനിപ്പിച്ച്‌ ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് വ്യവസായിയും ഇന്‍ഫ്‌ലുവന്‍സറുമായ പല്ലവി ഛിബ്ബര്‍.ലണ്ടനില്‍ ടാക്‌സടച്ച്‌ വശം കെട്ടുവെന്നും ജീവിതച്ചിലവ് വല്ലാതെ വര്‍ധിച്ചുവെന്നും എന്നാല്‍ ഒരു തരത്തിലുള്ള വളര്‍ച്ചയും നഗരത്തിന് കാണാനില്ലെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച

ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവം; ഒളിവില്‍ കഴിഞ്ഞിരുന്ന നാല് പേര്‍ പിടിയില്‍

യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ആക്രമണം നടത്തിയ അന്നുതന്നെ ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നു കളഞ്ഞിരുന്നതായി

ഈ 9 സാധനങ്ങൾ ഫ്രിഡ്ജിന്റെ ഡോറിൽ വെക്കരുത്; കാരണം അറിഞ്ഞാൽ നിങ്ങൾ ഒരിക്കലും ചെയ്യില്ല.

ഗൃഹോപകരണങ്ങളില്‍ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ഫ്രിഡ്ജ്. പ്രത്യേകിച്ച്‌ ജോലിയുള്ളവര്‍ക്ക്. ഭക്ഷണം കേടു കൂടാതെ സൂക്ഷിക്കാനാണ് ഫ്രിഡ്ജ് പൊതുവേ എല്ലാവരും ഉപയോഗിക്കുന്നത്.എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ രോഗാണുക്കളുടെ വാസസ്ഥലമായി ഫ്രിഡ്ജ് മാറും. ഫ്രിഡ്ജിന്റെ ഡോറില്‍ നിറയെ സാധനങ്ങള്‍ വയ്ക്കുന്നത്

ഫോൺ നഷ്ടപ്പെട്ടു പോയാൽ ഗൂഗിൾ പേ ഫോൺ പേ പോലുള്ള ആപ്പുകൾ സുരക്ഷിതമാക്കേണ്ടത് എങ്ങനെ?

നമ്മളെല്ലാവരും ദൈനം ദിനമായി പണമിടപാടുകള്‍ ചെയ്യുന്നവരാണ്. ഇന്നത്തെ കാലത്ത് ഫോണ്‍ ഉപയോഗിച്ച്‌തന്നെയാണ് നമ്മള്‍ എല്ലാ പണമിടമിടപാടുകളും നടത്തുന്നത്.ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ UPI ആപ്പുകളില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് നമ്മള്‍ നമ്മുടെ കാര്യങ്ങളെല്ലാം നടത്തിയെടുക്കുന്നത്.

വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു; ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 51.50 രൂപയാണ് കുറഞ്ഞത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 1,580 രൂപയായിരിക്കും വില. കൊച്ചിയിൽ 1637

കലാശപ്പോരില്‍ വീണ് മെസിപ്പട; ലീഗ്‌സ് കപ്പില്‍ സിയാറ്റില്‍ സൗണ്ടേഴ്‌സ് ചാംപ്യന്മാര്‍

2025 ലീഗ്‌സ് കപ്പിലെ ചാംപ്യന്മാരായി സിയാറ്റില്‍ സൗണ്ടേഴ്‌സ്. ഫൈനലില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയെ പരാജയപ്പെടുത്തിയാണ് സിയാറ്റില്‍ സൗണ്ടേഴ്‌സ് കിരീടം സ്വന്തമാക്കിയത്. കലാശപ്പോരില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മെസിയും സംഘവും അടിയറവ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.