ലണ്ടനിൽ ടാക്സ് അടച്ച് മുടിഞ്ഞു; ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങി പ്രമുഖ ഇൻഫ്ലുവൻസർ

പത്തുവര്‍ഷത്തെ യു.കെയിലെ ജീവിതം അവസാനിപ്പിച്ച്‌ ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് വ്യവസായിയും ഇന്‍ഫ്‌ലുവന്‍സറുമായ പല്ലവി ഛിബ്ബര്‍.ലണ്ടനില്‍ ടാക്‌സടച്ച്‌ വശം കെട്ടുവെന്നും ജീവിതച്ചിലവ് വല്ലാതെ വര്‍ധിച്ചുവെന്നും എന്നാല്‍ ഒരു തരത്തിലുള്ള വളര്‍ച്ചയും നഗരത്തിന് കാണാനില്ലെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ കുറ്റപ്പെടുത്തുന്നു.

ജീവിക്കാനോ, വളര്‍ച്ച കൈവരിക്കാനോ കഴിയാത്ത നഗരമായി ലണ്ടന്‍ മാറി. ലണ്ടനില്‍ ആളുകള്‍ക്ക് ശുഭകരമായ ഭാവിയുണ്ടെന്ന് കരുതാന്‍ പ്രയാസമാണെന്നാണ് പല്ലവിയുടെ വാദം. കുടുബത്തോടൊപ്പം താന്‍ യു.കെയിലെ ഇന്ത്യന്‍ റസ്റ്റൊറന്റായ ഡിഷൂമില്‍ പോയിരുന്നുവെന്നും വളരെ കുറച്ച്‌ ഭക്ഷണം വാങ്ങിയപ്പോള്‍ തന്നെ 80 പൗണ്ട് (ഏകദേശം 8500 രൂപ) നല്‍കേണ്ടി വന്നുവെന്നും അവര്‍ വിശദീകരിക്കുന്നു. ലണ്ടന്‍ നഗരം ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും എന്നാല്‍ നിലവിലെ ചെലവ് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നികുതിയെ കുറിച്ച്‌ ആലോചിക്കാന്‍ പോലും കഴിയില്ല. 42 ശതമാനമാണ് പ്രത്യക്ഷ നികുതി മാത്രം അടയ്‌ക്കേണ്ടി വരുന്നത്. പരോക്ഷ നികുതി കൂടിയാകുമ്ബോള്‍ ലഭിക്കുന്ന ശമ്ബളത്തിന്റെ 50 ശതമാനവും ടാക്‌സിനത്തില്‍ തന്നെ ചെലവഴിക്കേണ്ടി വരുന്നു. മക്കള്‍ക്ക് നല്ല ജോലി പോലും ഇവിടെ നിന്നാല്‍ ലഭിക്കുമോയെന്ന് ഉറപ്പില്ലെന്നും അവര്‍ ആശങ്കപ്പെട്ടു.

സമ്മിശ്ര പ്രതികരണമാണ് വിഡിയോയ്ക്ക് ചുവടെ നിറയുന്നത്. പല്ലവി ശരിയായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് ചിലര്‍ പിന്തുണച്ചു. അധികമാര്‍ക്കും ഇത് പലപ്പോഴും മനസിലാക്കാന്‍ കഴിയാറില്ലെന്നും കമന്റിലുണ്ട്. ട്രംപ് വന്ന ശേഷം യുഎസിലെ അവസ്ഥയും ഏറെക്കുറെ ഇങ്ങനെയാണെന്ന് ഒരാള്‍ കുറിക്കുന്നു. അതേസമയം പല്ലവിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നവരുമുണ്ട്. പത്തുവര്‍ഷം ലണ്ടനില്‍ ജീവിച്ചിട്ടും ഇന്നും പൗണ്ടിനെ ഇന്ത്യന്‍ രൂപയുമായി ബന്ധിപ്പിച്ചാണ് കണക്ക് കൂട്ടുന്നതെങ്കില്‍ ഒന്നും പറയാനില്ലെന്നും നിങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്നുമാണ് കമന്റ്.

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ശുചിത്വമിഷന്‍ ഓണപൂക്കളം ഒരുക്കിയത്. അജൈവ മാലിന്യങ്ങളാല്‍ തയ്യാറാക്കിയ ഓണപൂക്കളം സംസ്ഥാനത്തിന് തന്നെ മാതൃകയായി

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മാനന്തവാടി ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നല്‍കി. മാനന്തവാടി ഗ്രീനന്‍സ് റസിഡന്‍സില്‍ നടന്ന പരിപാടി ബ്ലോക്ക്പഞ്ചായത്ത്

മഴയുത്സവം ജില്ലാതല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി മഴയുത്സവം ജില്ലാകലാ സാഹിത്യ മത്സരങ്ങളും സാഹിത്യ ക്യാമ്പും സംഘടിപ്പിച്ചു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍

പാറത്തോട് പി ഓ, പിൻ 673121. തരിയോട് വില്ലേജിൽ പോസ്റ്റ് ഓഫീസ് ആരംഭിച്ചു.

തരിയോട്: രാജ്യത്ത് തന്നെ പോസ്റ്റ് ഓഫീസ് നിലവിലില്ലാത്ത ഏക വില്ലേജായ തരിയോട് വില്ലേജിൽ പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പോസ്റ്റ് ഓഫീസ് അനുവദിച്ച് പ്രവർത്തനം ആരംഭിച്ചു. പോസ്റ്റ് ഓഫീസ് അനുവദിച്ചതിൽ നന്ദി അറിയിച്ചുകൊണ്ട് കോഴിക്കോട്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട-കുഴല്‍കിണര്‍ റോഡ് പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 2) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

എം.എല്‍.എ ഫണ്ട് അനുവദിച്ചു.

മന്ത്രി ഒ.ആര്‍ കേളുവിന്റെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഉദിരിച്ചിറ റോഡ് ടാറിങ് പ്രവര്‍ത്തിക്ക് 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.