ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവം; ഒളിവില്‍ കഴിഞ്ഞിരുന്ന നാല് പേര്‍ പിടിയില്‍

യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ആക്രമണം നടത്തിയ അന്നുതന്നെ ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നു കളഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ തൊടുപുഴയില്‍ വച്ചായിരുന്നു ഷാജന്‍ സ്‌കറിയയ്ക്ക് നേരെ ആക്രമണമുണ്ടായത്.

അഞ്ചംഗ സംഘമാണ് ആക്രമിച്ചത് ഇതില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാജന്‍ സഞ്ചരിച്ച വാഹനത്തില്‍ ഥാര്‍ ഇടിച്ച്‌ വാഹനം നിര്‍ത്തിച്ച ശേഷമാണ് ആക്രമണം നടത്തിയത്. അക്രമികളെ കണ്ടാല്‍ അറിയാമെന്നും ഇവര്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നുമായിരുന്നു ഷാജന്‍ സ്‌കറിയയുടെ മൊഴി. സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച്‌ പൊലീസിന് വിവിരം ലഭിച്ചത്. ഷാജന്‍ സ്‌കറിയയെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഷാജന്‍ സ്‌കറിയയെ ആക്രമിക്കുന്നതും ഷാജന്‍ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.അതേസമയം, തന്നെ കൊല്ലാന്‍ വേണ്ടി മനഃപൂര്‍വം നടത്തിയ ആക്രണമമാണ് നടന്നതെന്ന് ഷാജന്‍ സ്‌കറിയ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഐഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഷാജന്‍ സ്‌കറിയ കൂട്ടിച്ചേര്‍ത്തു.

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ശുചിത്വമിഷന്‍ ഓണപൂക്കളം ഒരുക്കിയത്. അജൈവ മാലിന്യങ്ങളാല്‍ തയ്യാറാക്കിയ ഓണപൂക്കളം സംസ്ഥാനത്തിന് തന്നെ മാതൃകയായി

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മാനന്തവാടി ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നല്‍കി. മാനന്തവാടി ഗ്രീനന്‍സ് റസിഡന്‍സില്‍ നടന്ന പരിപാടി ബ്ലോക്ക്പഞ്ചായത്ത്

മഴയുത്സവം ജില്ലാതല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി മഴയുത്സവം ജില്ലാകലാ സാഹിത്യ മത്സരങ്ങളും സാഹിത്യ ക്യാമ്പും സംഘടിപ്പിച്ചു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍

പാറത്തോട് പി ഓ, പിൻ 673121. തരിയോട് വില്ലേജിൽ പോസ്റ്റ് ഓഫീസ് ആരംഭിച്ചു.

തരിയോട്: രാജ്യത്ത് തന്നെ പോസ്റ്റ് ഓഫീസ് നിലവിലില്ലാത്ത ഏക വില്ലേജായ തരിയോട് വില്ലേജിൽ പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പോസ്റ്റ് ഓഫീസ് അനുവദിച്ച് പ്രവർത്തനം ആരംഭിച്ചു. പോസ്റ്റ് ഓഫീസ് അനുവദിച്ചതിൽ നന്ദി അറിയിച്ചുകൊണ്ട് കോഴിക്കോട്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട-കുഴല്‍കിണര്‍ റോഡ് പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 2) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

എം.എല്‍.എ ഫണ്ട് അനുവദിച്ചു.

മന്ത്രി ഒ.ആര്‍ കേളുവിന്റെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഉദിരിച്ചിറ റോഡ് ടാറിങ് പ്രവര്‍ത്തിക്ക് 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.