ഗൃഹോപകരണങ്ങളില്‍ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ഫ്രിഡ്ജ്. പ്രത്യേകിച്ച് ജോലിയുള്ളവര്‍ക്ക്. ഭക്ഷണം കേടു കൂടാതെ സൂക്ഷിക്കാനാണ് ഫ്രിഡ്ജ് പൊതുവേ എല്ലാവരും ഉപയോഗിക്കുന്നത്.എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ രോഗാണുക്കളുടെ വാസസ്ഥലമായി ഫ്രിഡ്ജ് മാറും. ഫ്രിഡ്ജിന്റെ ഡോറില്‍ നിറയെ സാധനങ്ങള്‍ വയ്ക്കുന്നത് പതിവ് പലര്‍ക്കുമുണ്ട്. മുട്ട, പാല്‍, ജ്യൂസ് കുപ്പികള്‍, വെള്ളം നിറച്ച കുപ്പികള്‍, ബട്ടര്‍ എന്നിവയൊക്കെ.
എന്നാല്‍ ഏറ്റവും പെട്ടെന്ന് കേടുവരുന്ന ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജിന്റെ ഡോറില്‍ ഒരിക്കലും സൂക്ഷിക്കാന്‍ പാടില്ല. നിരന്തരം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതാണ് ഫ്രിഡ്ജിന്റെ ഡോര്‍. ഇത് ഭക്ഷണ സാധനത്തിന്റെ ഷെല്‍ഫ് ലൈഫ് കുറയ്ക്കുകയും ആരോഗ്യത്തെ പോലും അപകടത്തിലാക്കുകയും ചെയ്യും.
ഫ്രിഡ്ജിന്റെ ഡോര്‍ ഏറ്റവും ചൂടുള്ള ഭാഗമാണ്. തണുപ്പ് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഒരിക്കലും ഇത് ഉപയോഗിക്കരുത്. ഭക്ഷ്യ സുരക്ഷയ്ക്കായി, നിങ്ങളുടെ ഫ്രിഡ്ജ് നാല് ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ അതില്‍ താഴെയായിരിക്കണം. പക്ഷേ വാതിലിന് ഈ തണുപ്പ് നിലനിര്‍ത്താന്‍ കഴിയില്ല. അതുകൊണ്ടാണ് വാതിലിനു പകരം ഫ്രിഡ്ജിനുള്ളില്‍ തന്നെ ഈ സാധനങ്ങള്‍ സൂക്ഷിക്കാന്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.
ഡോര്‍ റാക്കുകളില്‍ മുട്ട, പാല്‍, മാംസം എന്നിവ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അടിയന്തരമായി അതു മാറ്റണം. നിങ്ങളുടെ ഫ്രിഡ്ജ് വാതിലില്‍ ഒരിക്കലും സൂക്ഷിക്കാന്‍ പാടില്ലാത്ത 9 നിത്യോപയോഗ സാധനങ്ങള്‍ ഇതാ.
പാല്‍
പാല്‍ കുപ്പികള്‍ വാതിലില്‍ സൂക്ഷിക്കുന്നത് അപകടകരമാണ്. പാല്‍ വളരെ പെട്ടെന്ന് കേടാകുന്ന ഒന്നാണ്. പാല്‍ സൂക്ഷിക്കാന്‍ നല്ല തണുത്ത അന്തരീക്ഷം ആവശ്യമാണ്. ഫ്രിഡ്ജ് തുറക്കുമ്ബോഴെല്ലാം, ചൂടു വായു അകത്തു കയറുന്നു. ഇത് പാല്‍ വളരെ പെട്ടെന്ന് കേടാകാന്‍ കാരണമാകും.