ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ ഹാപ്പിനെസ്സ് സെന്ററിന്റെ നേതൃത്വത്തിൽ മൈലാഞ്ചി ഇടൽ മത്സരം സംഘടിപ്പിച്ചു . സന്തോഷകരമായ ജീവിതാനുഭവങ്ങൾ നൽകി വിദ്യാർത്ഥികളുടെ മാനസീക ആരോഗ്യം ശക്തിപ്പെടുത്തുകയാണ് ഹാപ്പിനെസ്സ് സെന്റർ ലക്ഷ്യമിടുന്നത് . പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാശിയേറിയ മൈലാഞ്ചി മൊഞ്ച് മത്സരത്തിൽ ഒന്നാം സ്ഥാനം ആയിഷ തസ്നി, രണ്ടാം സ്ഥാനം അനാമിക, മൂന്നാം സ്ഥാനം നാജിയ ഫാത്തിമ എന്നിവർ കരസ്ഥമാക്കി .

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്
ബത്തേരി: ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന. കൃഷിക്ക്