കൽപ്പറ്റ: സ്ഥിരം കുറ്റവാളിയായ മുട്ടിൽ കൊട്ടാരം വീട്ടിൽ ഷാഫി എന്ന മുഹമ്മദ് ഷാഫി(38)യെയാണ് കൽപ്പറ്റ പോലീസ് പിടികൂടിയത്. വ്യാഴാഴ്‌ച (25.07.24) പുലർച്ചെ മുട്ടിൽ ടൗണിൽ വെച്ച് ഒരു മണിയോടെയാണ് സംഭവം. മീനങ്ങാടി സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. യുവാവിന്റെ സുഹൃത്തിനെ കയ്യേറ്റം ചെയ്‌തത് തടയാൻ ശ്രമിച്ചപ്പോഴാ ണ് അതി ക്രൂരമായി അടിച്ചു പരിക്കേൽപ്പിക്കുകയും കല്ല് കൊണ്ട് തലയ്ക്കും മുഖത്തും അടിക്കുകയും പരാതി ക്കാരനെ ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്‌തത്. കവർച്ച, മോഷണം, ലഹരിക്കടത്ത്, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഷാഫി കാപ്പ ചുമത്ത പ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. സംഭവത്തിന് ശേഷം യുവാവിൻ്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് മുങ്ങാൻ പദ്ധതിയിട്ട പ്രതിയെ ശനിയാഴ്ച വീട്ടിൽ വച്ച് പിടികൂടുകയായിരുന്നു.

രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്‌പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ
പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.