കുടുംബശ്രീ ജില്ലാ മിഷൻ വയനാട്, തിരുനെല്ലി ഗ്രാമപഞ്ചായത്ത്, തിരുനെല്ലി സിഡിഎസ് എന്നിവരുടെ നേതൃത്വത്തിൽ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി സംഘടിപ്പിക്കുന്ന ബെദി യാട്ട സീസൺ 3 പോസ്റ്റർ പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ർ കേളു തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി ബാലകൃഷ്ണന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി. കെ. ബാലസുബ്രഹ്മണ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വത്സലകുമാരി, സിഡിഎസ് ചെയർപേഴ്സൺ പി സൗമിനി, എഡിഎംസി റെജീന,സായി കൃഷ്ണൻ ടി.വി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ എക്സിക്യൂട്ടീവ് അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി ഓഗസ്റ്റ് പത്താം തീയതി യുവതി യുവാക്കളുടെ ചളി ഉത്സവം ചെറുകുമ്പം പാടശേഖരത്തിലും, ഓഗസ്റ്റ് 15ന് സ്ത്രീകളുടെയും കുട്ടികളുടെയും ചളി ഉത്സവവും സ്വാതന്ത്ര്യ ദിനാഘോഷവും പ്ലാമൂല പാടശേഖരത്തിലും, ഓഗസ്റ്റ് 18ന് കമ്പള നാട്ടി ആനപ്പാറ പാടശേഖരത്തിലും, ഓഗസ്റ്റ് 25ന് ട്രൈബൽ യൂത്ത് ക്ലബ് അംഗങ്ങളുടെ മഡ് ഫുട്ബോൾ മത്സരവും സംഘടിപ്പിക്കുന്നു

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്