ബത്തേരി : ലോക ജലാശയ മരണ ലഘൂകരണ ദിനത്തോടനുബന്ധിച്ച് IRW കേരളയും യുവരശ്മി വായനശാല കുപ്പാടിയും സംയുക്തമായി
ജലാശയ മരണ ലഘൂകരണ ബോധവൽകരണം
നടത്തി. സുൽത്താൻ ബത്തേരി ഒമ്പതാം ഡിവിഷൻ കൗൺസിലർ ഷംഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.ആർ. ഡബ്ല്യൂ കേരള അസി. ട്രെയിനിങ്ങ് കൺവീനർ ഷറഫ് കൊടിയത്തൂർ ട്രെയിനിങ്ങിന് നേതൃത്വം നൽകി. ഇംപ്രൂവൈസ്ഡ് ഫ്ലോട്ടിംങ് എയ്ഡ്സായ ഹീവിംങ് ലൈൻ, ബോട്ടിൽ ജാക്കറ്റ് ഡെറി ക്കാൻ (വാട്ടർ എയ്ഡ്), പോട്ട് വാട്ടർ എയ്ഡ്, പോട്ട് വാട്ടർ വിംങ്, തെർബൽ കോൾ ചാക്ക്, സ്ക്കൂൾ ബാഗ് എയ്ഡ്, കോക്കനട്ട് വാട്ടർ എയ്ഡ് എന്നിവ ഉപയോഗിച്ചുള്ള പരിശീലനങ്ങൾ നടത്തി. യുവരശ്മി ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് പ്രസിഡൻ്റ് ഗിരീഷ് കുമാർ പി ജെ അദ്ധ്യക്ഷത വഹിച്ചു. യുവരശ്മി വായനശാല സെക്രട്ടറി പ്രവീൺ ആർ എസ്, ബാബു അബ്ദുറഹ്മാൻ, ബിന്ദു സുധീർ ബാബു എന്നിവർ സംസാരിച്ചു. IRW ജില്ല ലീഡർ മുഹമ്മദ് അഷ്റഫ് സി എം സ്വാഗതവും ജില്ല സെക്രട്ടറി സഹൽ റഹ്മാൻ നന്ദിയും പറഞ്ഞു. നിർമല മാതാ സ്ക്കൂൾ കുപ്പാടി, ഡോൺ ബോസ്ക്കോ കോളേജ് വിദ്യാർത്ഥികൾ, നാട്ടുകാർ മുതലായവർ പങ്കെടുത്തു. അബ്ദുൽ ഗഫൂർ, ശൈഷാദ്, സാലിം എന്നിവർ നേതൃത്വം നൽകി.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.