ചെറുപുഴ: മാനന്തവാടി-തവിഞ്ഞാൽ റൂട്ടിൽ ചെറുപുഴ പാലത്തിന്സമീപം നിയന്ത്രണം വിട്ട കാർ താഴ്‌ചയിലെ പുഴയരികിലേക്ക് മറിഞ്ഞു. ചെറുപുഴ വാടകയ്ക്ക് താമസിക്കുന്ന ബന്ധുവിനെ സന്ദർശിക്കാനായെ ത്തിയ നേപ്പാൾ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന വരിൽ പരിക്കേറ്റ ലോകേഷ് (19), ലക്ഷ്മി (21), റിയ (3), റൂഷൽ (6) എന്നിവരെ മാനന്തവാടിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കുകളോടെ രക്ഷപെട്ടു.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ