മേപ്പാടി: ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, പുഞ്ചിരിവട്ടം പ്രദേശം സന്ദർശിച്ച് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പുത്തുമലയിൽ മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് എ.ഡി.ജി.പി. എം. ആർ. അജിത്കുമാറിനൊപ്പം മുണ്ടക്കൈയിലേക്ക് പോലീസ് വാഹനത്തിൽ പുറപ്പെട്ടത്. എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഒഴിവാക്കിയായിരുന്നു യാത്ര. കെ.സി. വേണുഗോപാൽ എം. പി., ടി. സിദ്ദിഖ് എം.എൽ.എ. എന്നിവരും ഒപ്പമുണ്ടായിരുന്നു.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ