വഞ്ഞോട്: വഞ്ഞോട് എ.യു.പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പതിനാറ് ഇനം പച്ചക്കറികളുള്ള ഓണക്കിറ്റ് നൽകി.
വിതരണോദ്ഘാടനം തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ
ആമിന സത്താറിന് കിറ്റ് കൈമാറി പി.ടി.എ പ്രസിഡന്റ് മനൂപ് ചെറിയാനും എച്ച്.എം ഷെറീന പിയും ചേർന്ന് നിർവ്വഹിച്ചു.സ്കൂളിന് ചുറ്റും പതിനഞ്ച് പ്രാദേശിക കേന്ദ്രങ്ങളിലൂടെയാണ് ഓണക്കിറ്റ് വിതരണം പൂർത്തിയാക്കിയത്.പി.ടി.എ വൈസ് പ്രസിഡന്റ് നിമ്മി, മദർ പി.ടി.എ പ്രസിഡന്റ് ജുമൈല ,വൈസ് പ്രസിഡന്റ് റൈഹാനത്ത്, സുനിത കൊന്നിയോട്, മുക്താർ മരച്ചുവട് എന്നിവർ സംസാരിച്ചു

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്