കല്‍പ്പറ്റ: രാഹുല്‍ഗാന്ധിക്കെതിരെ ബി ജെ പി നേതാക്കളുടെ കൊലവിളി-വര്‍ഗീയ പ്രസ്താവനകള്‍ക്കെതിരെ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബി സുരേഷ്ബാബു, ഗോകുല്‍ദാസ് കോട്ടയില്‍, ഗിരീഷ് കല്‍പ്പറ്റ, ഒ വി റോയി, ഒ ഭാസ്‌ക്കരന്‍, കണ്ടത്തില്‍ജോസ്, ആര്‍ ഉണ്ണികൃഷ്ണന്‍, ആയിഷ പള്ളിയാല്‍, എസ് ബിന്ദു, രാജാ റാണി തുടങ്ങിയവര്‍ പങ്കെടുത്തു.

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്