വാരാമ്പറ്റ: ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, വാരാമ്പറ്റ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (ഹോമിയോപ്പതി) എന്നിവ സംയുക്തമായി വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി. മാക്കണ്ടി മദ്രസാ ഹാളില്‍ നടന്ന ക്യാമ്പ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിലെ ഡോ. പ്രസീത സൂരജ് ക്ലാസെടുത്തു. എച്ച്.എം.സി അംഗങ്ങളായ ടി.എച്ച് ഉസ്മാന്‍ ഹാജി, ലീന ഷിബു എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് അംഗം പി.എ അസീസ് സ്വാഗതവും വാരാമ്പറ്റ എ.പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സ്വപ്‌നപ്രഭ നന്ദിയും പറഞ്ഞു.
83 വയോജനങ്ങള്‍ ക്യാമ്പില്‍ ചികിത്സ തേടി. പ്രമേഹ- രക്താതിമര്‍ദ്ദ പരിശോധനകളും പ്രായസംബന്ധമായ അസുഖങ്ങള്‍ക്ക് സമഗ്ര സ്‌ക്രീനിങ്ങുമുണ്ടായിരുന്നു. ക്യാമ്പിലെത്തിയവര്‍ക്ക് സൗജന്യമായി മരുന്നുകളും നല്‍കി. ഡോ. ലത (മെഡിക്കല്‍ ഓഫീസര്‍, കാവുംമന്ദം എ.പി.എച്ച്.സി), ഡോ. സ്വപ്നപ്രഭ (മെഡിക്കല്‍ ഓഫീസര്‍, വാരാമ്പറ്റ എ.പി.എച്ച്.സി), ഡോ. പ്രസീത (അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രി) എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. ഫാര്‍മസിസ്റ്റുമാരായ അഖില്‍ ശങ്കര്‍, രശ്മി, ഒഴുക്കന്മൂല ജി.എച്ച്.ഡിയിലെ എം.പി.എച്ച്.ഡബ്ല്യു സന്ധ്യ, അറ്റന്‍ഡര്‍ ബാബു, ആശാവര്‍ക്കര്‍മാരായ രജനി, സീത, വാരാമ്പറ്റ എ.പി.എച്ച്.സി മുന്‍ പി.ടി.എസ് ശ്രീജ എന്നിവര്‍ സജീവ സാന്നിധ്യമായിരുന്നു.