ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റാകും, കേരളത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം, അതിശക്ത മഴയ്ക്ക് സാധ്യത,

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറാമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ 2ന് ശ്രീലങ്കൻ തീരം വഴി കന്യാകുമാരി കടന്ന് തമിഴ്നാട് തീരം തൊടും. അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത് കേരളത്തിന്റെ തെക്കൻ ജില്ലകളിൽ മുന്നൊരുക്കം ശക്തമാക്കി. കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കേർപ്പെടുത്തി.

നിവാറിന് പിന്നാലെയാണ് ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്കെത്തുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്നുതന്നെ തീവ്ര ന്യൂനമമർദമായി മാറി ചുഴലിക്കാറ്റായാണ് ഡിസംബർ 3ന് തമിഴ്നാട് തീരം തൊടുക. ഓഖി അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ മുന്നൊരുക്കങ്ങൾ. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ യെല്ലോ അലർട്ടും മറ്റന്നാൾ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

ബുറേവി ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കാനിടയില്ല. എങ്കിലും നാളെ മുതൽ നാലുവരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കണം. ഡിസംബർ രണ്ടിന് തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയുണ്ടാകും. ഡിസംബർ രണ്ടിനും നാലിനുമിടയ്ക്ക് കേരള തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടാകും. രണ്ടാം തിയതിയോടെ 80 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റു വീശാനിടയുണ്ട്.

ശക്തമായ കാറ്റുണ്ടാകുമെന്നതിനാൽ സുരക്ഷിതമല്ലാത്ത മേൽക്കൂരകൾക്ക് കീഴിൽ നിന്ന് മാറണം. ഉയർന്ന പ്രദേശങ്ങളിലേക്ക് യാത്ര വിലക്കി. മഴ ശക്തമായാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ,വെള്ളക്കെട്ട് എന്നിവയ്ക്കും സാധ്യത മുന്നിൽകാണുന്നു. ഡാമുകളിലെയും നദികളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാൻ നിർദേശം നൽകി. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കം.

വിദ്യാർത്ഥികളെ അനുമോദിച്ചു.

കാവുംമന്ദം:കാവുംമന്ദം കുണ്ട്ലങ്ങാടി ഡി.വൈ.എഫ് ഐ ചേരിക്കണ്ടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ജോബിസൺ ജെയിംസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി കെ.

വിദ്യാർത്ഥികളെ അനുമോദിച്ചു.

പൊഴുതന ആറാം മൈൽ ഡി.വൈ.എഫ്.ഐ മേൽമുറി യൂണിറ്റ് കമ്മിറ്റി എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മുൻ എം.എൽ.എ യും സി.പി.ഐ.എം വയനാട് ജില്ലാ കമ്മിറ്റിയംഗവുമായ സി.കെ ശശീന്ദ്രൻ ഉദ്ഘാടനം

ടൗൺഷിപ്പും മാതൃകാ വീടും കടലാസിൽ നിന്നും ഗുണഭോക്താക്കളിൽ എത്തണം:എ.യൂസഫ്

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി സർക്കാറും രാഷ്ട്രീയ പാർട്ടികളും ആഴ്ച്ചകൾക്കുള്ളിൽ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ സാങ്കേതികത്വം പറഞ്ഞ് ഒരു വർഷം നീട്ടികൊണ്ട് പോയത് നീതീകരിക്കാനാവില്ലെന്ന് എസ്ഡിപി ഐ ജില്ലാ പ്രസിഡന്റ് എ.യൂസഫ്. കൽപ്പറ്റ

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.

പടിഞ്ഞാറത്തറ: സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. വെണ്ണിയോട് മെച്ചന കിഴക്കയിൽ അജയ് കൃഷ്ണ (19) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെ അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിലാണ് അപകടം

ഇന്ന് മുഅല്ലിം ഡേ ; മദ്റസകളിൽ വിപുലമായ ദിനാചരണ പരിപാടികൾ

കമ്പളക്കാട് : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പതിനൊന്നായിരത്തിലധികം മദ്റസകളിൽ ഇന്ന് മുഅല്ലിം ഡേ ആചരിക്കുകയാണ്. കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യയിൽ നടന്ന ദിനാചരണം മഹല്ല് പ്രസിഡണ്ടും ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറിയുമായ

ബിപിയും കൊളസ്ട്രോളും മാത്രമല്ല ഈ മറഞ്ഞിരിക്കുന്ന വില്ലനും ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് പഠനങ്ങൾ

ഹൃദയസ്തംഭനത്തിന്റെ കാരണം രക്തസമ്മര്‍ദവും കൊളസ്‌ട്രോളും പോലെയുള്ള അറിയപ്പെടുന്ന കാരണങ്ങള്‍ മാത്രമാണെന്നാണോ നിങ്ങള്‍ കരുതുന്നത്. എന്നാല്‍ പ്രശ്‌നക്കാര്‍ ഈ രോഗങ്ങള്‍ മാത്രമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജീവിതശൈലി ശരിയായി ശ്രദ്ധിച്ചിട്ടും, വറുത്തതും പൊരിച്ചതും ഒഴിവാക്കിയിട്ടും, രക്തസമ്മര്‍ദം കൂടുന്നതിനുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.