കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തരിയോട് പ്രാഥമികാരോഗ്യ കേന്ദ്രവും ,കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് കീഴിലെ വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രവും ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നു.
ഇ -ഹെല്‍ത്ത് കാര്‍ഡ് സംവിധാനം വരുന്നതോടെ ആരോഗ്യകേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിച്ച് കാര്‍ഡിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യത് ഡോക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കി ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാന്‍ സാധിക്കും. രോഗികളുടെ അസുഖ വിവരങ്ങള്‍, മരുന്ന് വിവരങ്ങള്‍, മറ്റ് പരിശോധന ഫലങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കും. രോഗ വിവരങ്ങള്‍ അടങ്ങിയ പേപ്പറുകള്‍ കൊണ്ടുപോകാതെ തന്നെ കേരളത്തില്‍ ഇ-ഹെല്‍ത്ത് നടപ്പിലാക്കിയ എല്ലാ ആശുപത്രികളില്‍ നിന്നും ചികിത്സ ലഭ്യമാക്കാം. സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇ-ഹെല്‍ത്ത് സംവിധാനം വളരെ ഗുണം ചെയ്യും. രോഗികളുടെ മുന്‍കാല രോഗ വിവരങ്ങള്‍, കുടുംബത്തിലെ പാരമ്പര്യ അസുഖ വിവരങ്ങള്‍, താമസസ്ഥലത്തെ കുടിവെള്ള വിവരങ്ങള്‍, മാലിന്യങ്ങളുടെ വിവരങ്ങള്‍, തുടങ്ങിയ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിലൂടെ പൊതു ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയും. ആധാര്‍ അടിസ്ഥാനമാക്കിയാണ് യു.എച്ച്.ഐ.ഡി കാര്‍ഡ് നല്‍കുന്നത്. തരിയോട്- വരദൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ നടന്ന ആദ്യഘട്ട ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് (യു.എച്ച്.ഐ.ഡി) വിതരണോദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ അസ്മ, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത എന്നിവര്‍ നിര്‍വ്വഹിച്ചു. കണിയാമ്പറ്റ ഗ്രമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെസ്സി ലെസ്ലി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ – കുഞ്ഞായിഷ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ പള്ളിക്കര, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം ഷിബുപോള്‍, തരിയോട് വാര്‍ഡ് അംഗം സുന നവീന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ദിവ്യകല, ഡോ.സിത്താര, എച്ച്.എം.സി അംഗം രാജേന്ദ്രപ്രസാദ്, നോഡല്‍ ഓഫീസര്‍ അഭിജിത്ത് ടോം, ഹല്‍ത്ത് ഇന്‍സ്പെക്ടര്‍ കിരണ്‍, ഇ- ഹെല്‍ത്ത് സപ്പോര്‍ട്ടിങ് സ്റ്റാഫ് അരുണ്‍, ഷിന്റോ, ഹെഡ് നഴ്സ് ബിന്ദുമോള്‍ ജോസഫ്, എന്നിവര്‍ പങ്കെടുത്തു.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്