കൃഷിഭവന്റെ സ്കൂട്ടിയോടുള്ള അവഗണന അവസാനിപ്പിക്കണം :എസ്ഡിപിഐ

തലപ്പുഴ : തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്റെ ആവശ്യങ്ങൾക്ക് വേണ്ടി പതിനായിരങ്ങൾ മുടക്കി വാങ്ങിയ സ്കൂട്ടി തുരുമ്പെടുത്ത് നശിക്കുന്നത് അംഗീകരിക്കാനാവില്ലന്നും ഉടൻ തന്നെ അത് റിപ്പയർ ചെയ്ത് ഉപയോഗപ്രദമാക്കണമെന്നും എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി.

ഫീൽഡ് വിസിറ്റിംഗിനും മറ്റു ആവശ്യങ്ങൾക്കുമായി വാങ്ങിയ സ്കൂട്ടി രണ്ട് വർഷത്തോളമായി കട്ടപുറത്താണ്.അത് റിപ്പയർ ചെയ്യാൻ കേവലം 14000 രൂപയോളമാണന്നിരിക്കെ അതിന് ഫണ്ടില്ലെന്ന് പറഞ്ഞ് തവിഞ്ഞാൽ കൃഷി ഓഫീസർ നൽകുന്ന അപേക്ഷകൾ ജില്ലാ കൃഷി ഓഫീസിൽ നിന്ന് മടക്കുകയാണ്.

പൊതു സ്വത്തുകൾ റിപ്പയർ ചെയ്ത് ഉപയോഗപ്രദമാക്കുന്നതിന് പകരം തുരുമ്പെടുത്ത് നശിപ്പിക്കാൻ വിടുന്ന ഈ പ്രവണത അംഗീകരിക്കാനാവില്ല.
ഉടൻ തന്നെ പ്രശ്നം പരിഹരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്ന് കമ്മിറ്റി കൂട്ടിച്ചേർത്തു.

യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് കബീർ വി അധ്യക്ഷത വഹിച്ചു.
സാബിത്ത്,ഷഫീഖ്, റഫീഖ് തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി മുനീർ സ്വാഗതവും, ട്രഷറർ ജബ്ബാർ നന്ദിയും പറഞ്ഞു.

ഗതാഗത നിയന്ത്രണം

ബീനാച്ചി – പനമരം റോഡിലെ നടവയൽ മുതൽ പുഞ്ചവയൽ വരെയുള്ള പ്രദേശത്ത് രണ്ടാംഘട്ട ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ നടവയൽ അങ്ങാടി മുതൽ പുഞ്ചവയൽ വരെയുള്ള ഭാഗത്ത് ഡിസംബർ എട്ട് വരെ വാഹന ഗതാഗതം പൂർണമായി

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എള്ളുമന്ദം ഭാഗങ്ങളില്‍ നാളെ (ഡിസംബര്‍ 4) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter WhatsApp

പ്രൊഫഷണൽ സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു.

പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ ഭാര്യ/ മക്കൾ എന്നിവർക്കുള്ള പ്രൊഫഷണൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മറ്റ് സ്‍കോളർഷിപ്പുകൾ ലഭിക്കാത്തവർക്കാണ് അവസരം. അപേക്ഷകർ ഡിസംബർ 20നകം സർവീസ് പ്ലസ് പ്ലാറ്റ്ഫോം മുഖേനെ ഓൺലൈനായി അപേക്ഷ

യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ച കേസ്: ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി പിടിയില്‍

ബത്തേരി: യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി പിടിയില്‍. കുപ്പാടി, ആലക്കല്‍ വീട്ടില്‍, അശ്വിന്‍, നെന്മേനി, മാക്കുറ്റി, കൊളക്കാടന്‍ വീട്ടില്‍, കെ.എസ്. ആദില്‍(25) എന്നിവരെയാണ് ബത്തേരി എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള

പോലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെള്ളമുണ്ട: പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ്

കിടിലന്‍ കംബാക്കുമായി ബാഴ്‌സലോണ; ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി

ലാ ലിഗയില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ബാഴ്‌സലോണ. ഒരു ഗോളിന് മുന്നിട്ടുനിന്ന അത്‌ലറ്റികോയെ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്. ബാഴ്‌സയ്ക്ക് വേണ്ടി റാഫിഞ്ഞയും ഡാനി ഒല്‍മോയും ഫെറാന്‍ ടോറസും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.