പടിഞ്ഞറത്തറ : പ്രഥമ അന്തർ സംസ്ഥാന പുരുഷ വനിതാ ഹാൻഡ്‌ബാൾ പ്രിമിയർ ലീഗ് പടിഞ്ഞാറത്തറ ഫ്ലെഡ് ലിറ്റ് സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു.കേരളാ പോലീസ്,തമിഴ്നാട് പോലീസ്, ദേശീയ അന്തർദേശിയ കായിക താരങ്ങൾ ഉൾപ്പെടെ പുരുഷ വിഭാഗത്തിൽ ആറ് ടീമും വനിതാ വിഭാഗത്തിൽ മൂന്നും ടീമുകൾ മാറ്റുരക്കുന്ന ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം ടി. സിദ്ധിഖ് എം എൽ. എ നിർവഹിച്ചു.പടിഞ്ഞാറത്ത പഞ്ചായത്ത് പ്രസിഡന്റ് ബാലൻ,സംസ്ഥാന ഹാൻഡ് ബോൾ സെക്രട്ടറി സുധീഷ്, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ, കേൻസി ജോൺസൻ, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എഡി ജോൺ എന്നിവർ സംസാരിച്ചു

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്