മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജ് തുടര്‍ വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് (6 മാസം), ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ് (10 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് (12 മാസം), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ് വിത്ത് സി.സി.ടി.വി (6 മാസം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (3 മാസം ), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിറ്റ്നസ് ട്രെയിനിങ് (12 മാസം), ഡ്രൈവിംഗ് ലൈസന്‍സ് കോഴ്സ് (ടൂവീലര്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍) കോഴ്സുകളിലേക്കുള്ളഅപേക്ഷകര് പത്താം ക്ലാസ് യോഗ്യതയുള്ളവരായിരിക്കണം. കോഴ്സ് വിജയകരമായിപൂര്ത്തിയാക്കുന്നവര്ക്ക് പ്ലേസ്മെന്റ് ഉണ്ടായിരിക്കും. ഫോണ്‍ 9744134901 , 8281362097

വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്
വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ മുൻ