കൽപ്പറ്റ: ലോക്സഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ അതിർത്തികളിൽ പോലീസ് പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തിയ 1000000 രൂപ (പത്തു ലക്ഷം രൂപ) പിടികൂടി. വൈത്തിരി സ്റ്റേഷൻ പരിധിയിലെ ലക്കിടിയിൽ നടത്തിയ വാഹന പരിശോധനക്കിടെ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് രാമനാട്ടുകര കളത്തിങ്കൽതുമ്പ യിൽ വീട്ടിൽ മുഹമ്മദ് സജാദ് അലി (26)യുടെ പക്കൽ നിന്നുമാണ് രേഖക ളില്ലാത്ത പണം പിടിച്ചെടുത്തത്. വൈത്തിരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഇലക്ഷൻ ഫ്ലയിങ് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. ഫ്ലയിങ് സ്ക്വാഡ് ഓഫീസർമാരായ ആർ.സി ഷാനവാസ്, എം. കെ ജിതേഷ്,എം.പി ശ്രീജിത്ത് പി.എസ് റിയാസ്,സബ് ഇൻസ്പെക്ടർ എൻ.വി ഹരീഷ്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ നന്ദകുമാർ, രതിലാഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വരും ദിവസങ്ങളിലും സംസ്ഥാന ജില്ലാ അതിർത്തികളിലെ പോലീസ് പരിശോധന കർശനമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു.

വ്ളോഗർമാരുടെയും ഇൻഫ്ലുവൻസര്‍മാരുടെയും പാനലിൽ അംഗമാകാം
കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താല്പര്യമുള്ള വ്‌ളോഗർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാം. മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്‌ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നൽകിയിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക്