മാനന്തവാടി ഉപജില്ല കലോത്സവ മീഡിയ റൂം പബ്ലിസിറ്റി ചെയർമാൻ പി വി എസ് മൂസ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയരക്ടർ ശശീന്ദ്ര വ്യാസ്, നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാൽ, എ ഇ ഒ മുരളീധരൻ .എ.കെബി പി സി സുരേഷ് കെ.കെ ജനറൽ കൺവീനർ എം എ മാത്യു പബ്ലിസിറ്റി കൺവീനർ സുബൈർഗദ്ദാഫി നിരുപമ വിശ്വനാഥൻ എന്നിവർ സംബന്ധിച്ചു

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.