മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം; ഉദ്യാഗസ്ഥരുടെ അഭാവമില്ല.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. എ.ഡി.എമ്മിന്റെയും ജൂനിയര്‍ സൂപ്രണ്ടിന്റെയും അഭാവത്തില്‍ യഥാക്രമം ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍), ജൂനിയര്‍ സൂപ്രണ്ട് (എം) വിഭാഗം എന്നിവര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ അഭാവം പുനരധിവാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ബാധകമല്ല. ദുരന്തവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് കളക്ട്രേറ്റില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിത ബാധിതര്‍ക്കായി ഇവിടെ 1800-233-0221 എന്ന ടോള്‍ ഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്. ദുരന്ത നിവാരണവുമായി ബന്ധപെട്ട് രക്ഷപ്രവര്‍ത്തനങ്ങളും, ദുരന്ത ബാധിതരെ താത്കാലികമായി പുനരധിവസിപ്പിക്കുന്ന പ്രവൃത്തിയും യുദ്ധകാലാടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കിയിരുന്നു.
നിലവില്‍ 773 കുടുംബങ്ങള്‍ വാടക വീടുകളിലും 64 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളിലുമാണ് താല്‍ക്കാലികമായി പുനരധിവസിപ്പിച്ചത്. അര്‍ഹരായവര്‍ക്കുള്ള ധനസഹായം യഥാസമയം വിതരണം ചെയ്തു വരികയാണ്. ദുരന്തബാധിര്‍ക്ക് അടിയന്തിര ധനസഹായം,മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം, ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം, മൃതദേഹംസംസ്‌കരിക്കുന്നതിനുള്ള സഹായം, പരിക്കേറ്റവര്‍ക്കുള്ള ധനസഹായം എന്നിവ വിതരണം ചെയ്തു.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്പുകള്‍ നടത്തി. ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, തൊഴിലുറപ്പ് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍ സി ,വിവാഹ സര്‍ട്ടിഫിക്കറ്റ്, ആധാരം, പാന്‍ കാര്‍ഡ്, മരണ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, സ്‌കൂള്‍ രേഖകള്‍, പാസ്പോര്‍ട്ട്, ആധാരം തുടങ്ങിയ രേഖകള്‍ വീണ്ടെടുത്ത് നല്‍കി. കണ്ടെടുത്ത മൃതദേഹങ്ങള്‍, ശരീരഭാഗങ്ങള്‍ എന്നിവയുടെ ഡി എന്‍ എ സാമ്പിള്‍ ക്രോസ് ചെക്കിംഗിലൂടെ കാണാതായ വ്യക്തികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. ദുരന്തബാധിരായവരുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് നടത്തുന്നുണ്ട്. ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണവും വിതരണവും കാര്യക്ഷമമായി നടക്കുന്നുണ്ട്. ഗുണഭോക്താക്കളുടെ തയ്യാറാക്കിയ കരട് പട്ടിക പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ദുരന്തബാധിതര്‍ക്കായി ഉപജീവന സഹായം, പോഷക ആവശ്യകതകള്‍, നൈപുണ്യ പരിശീലനം,ആരോഗ്യം, സാമൂഹിക സുരക്ഷ, പാര്‍പ്പിടം, കൃഷി-അനുബന്ധ പ്രവര്‍ത്തനങ്ങള്‍, മൃഗസംരക്ഷണം, പ്രത്യേക വിഭാഗത്തിന്റെ ആവശ്യങ്ങള്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ വിലയിരുത്തുന്നതിന് മൈക്രോ പ്ലാന്‍ സര്‍വേ നടത്തിയിട്ടുണ്ട്. ദുരിതബാധിതരുടെ വിവിധ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ ഇന്‍ഷുറന്‍സ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുകയും യോഗങ്ങള്‍ നടത്തുകയും ക്ലെയിമുകള്‍ ഇതിനകം തീര്‍പ്പാക്കുകയും ചെയ്തു. ദുരിതബാധിതരുടെ വായ്പാ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി, ലോണ്‍ ഡാറ്റ ക്യാമ്പ് നടത്തിയതായും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നേറുന്നതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.