പുതിയ വീട് വാഗ്ദാനം നൽകി പഴയ വീട് പൊളിപ്പിച്ചു:ഇപ്പോൾ താമസം കുടിലിൽ

വയനാട് വൈത്തിരി പഞ്ചായത്ത്‌ പതിനാലാം വാർഡിൽ താമസക്കാരായ എസ് സി വിഭാഗത്തിൽ പെട്ട നാരായണിയും അറുമുഖനും ഇപ്പോൾ 2 വർഷമായി താമസിക്കുന്നത് കുടിലിൽ.വോട്ട് ചോദിച്ച് രാഷ്ട്രീയക്കാർ വീട്ടിൽ വന്ന് വോട്ടിന് വീട് എന്ന വാഗ്ദാനം നൽകുമ്പോൾ മുൻപേ അനുവദിച്ചു നൽകിയ വീട് കിട്ടാൻ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിൽ ആണ് ഇവർ.

2 വർഷങ്ങൾക്ക് മുൻപാണ് വയനാട് വൈത്തിരി പഞ്ചായത്ത്‌ ചുണ്ടേൽ പതിനാലാം വാർഡിൽ പെടുന്ന ലക്ഷം വീട് കോളനിയിൽ താമസക്കുന്ന നാരായണിയുടെ വീട് പൊളിപ്പിക്കുന്നത്.ഇവർക്കു പുതിയ വീട് പാസ്സ് ആയിട്ടുണ്ടെന്നും ഇരട്ട വീടായനതിനാൽ ആദ്യം ഇവരുടെ സമീപത്തെ വീട് പണി തുടങ്ങണമെന്നും ആവശ്യപ്പെട്ടായിരുന്നു അന്നത്തെ വാർഡ് മെമ്പർ ഇടപെട്ട് ഇവരുടെ വീട് ഉൾപ്പെടെ പൂർണമായും പൊളിപ്പിച്ചത്.എന്നാൽ വീട് പോളിച്ചു 2 വർഷം കഴിഞ്ഞിട്ടും ഇവർ കോടതി കയറി എന്നല്ലാതെ വീട് ലഭിച്ചിട്ടില്ല.

സർക്കാർ ഭവന നിർമാണ പദ്ധതികളിൽ പല ലിസ്റ്റിലും ഇവരുടെ പേരാണ് ആദ്യം എന്നാൽ അതിലും താഴെ ഉള്ള ആളുകൾക്കു വരെ വീട് ലഭിച്ചിട്ടും നാരായണിയും ഭർത്താവും ഇപ്പോളും കുടിലിൽ തന്നെ, പിന്നീട് വാർഡ് മെoബർക്കെതിരെ പരാതി പെട്ടതിന്റെ അടിസ്ഥാനത്തിൽ കേസ് കോടതിയിൽ എത്തിയിരിന്നെങ്കിലും, വീട് പാസായവരുടെ ലിസ്റ്റിൽ ഇവരുടെ പേരുണ്ടെന്ന പഴയ പല്ലവി ഉപയോഗിച് തന്നെ കേസ് നിർത്തി വെപ്പിച്ചു. നിലവിലും എല്ലാ ഭവന നിർമാണ പദ്ധതികളുടെ പല ലിസ്റ്റിലും നാരായണിയുടെ പേരുണ്ട്.

കുഴഞ്ഞു വീണ് മരിച്ചു.

സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളൊരുക്കി ജില്ലാതല കര്‍ഷക ചന്ത

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളും ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് ജില്ലാതല കര്‍ഷക ചന്ത. കൃഷി വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിന് സമീപം ഒരുക്കിയ കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ശുചിത്വമിഷന്‍ ഓണപൂക്കളം ഒരുക്കിയത്. അജൈവ മാലിന്യങ്ങളാല്‍ തയ്യാറാക്കിയ ഓണപൂക്കളം സംസ്ഥാനത്തിന് തന്നെ മാതൃകയായി

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മാനന്തവാടി ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നല്‍കി. മാനന്തവാടി ഗ്രീനന്‍സ് റസിഡന്‍സില്‍ നടന്ന പരിപാടി ബ്ലോക്ക്പഞ്ചായത്ത്

മഴയുത്സവം ജില്ലാതല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി മഴയുത്സവം ജില്ലാകലാ സാഹിത്യ മത്സരങ്ങളും സാഹിത്യ ക്യാമ്പും സംഘടിപ്പിച്ചു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍

പാറത്തോട് പി ഓ, പിൻ 673575. തരിയോട് വില്ലേജിൽ പോസ്റ്റ് ഓഫീസ് ആരംഭിച്ചു.

തരിയോട്: രാജ്യത്ത് തന്നെ പോസ്റ്റ് ഓഫീസ് നിലവിലില്ലാത്ത ഏക വില്ലേജായ തരിയോട് വില്ലേജിൽ പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പോസ്റ്റ് ഓഫീസ് അനുവദിച്ച് പ്രവർത്തനം ആരംഭിച്ചു. പോസ്റ്റ് ഓഫീസ് അനുവദിച്ചതിൽ നന്ദി അറിയിച്ചുകൊണ്ട് കോഴിക്കോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.