പൊതുപരീക്ഷാ സമയം മാറ്റില്ല ; പ്രതിഷേധം കനക്കുന്നു

പരീക്ഷാ സമയത്തിലെ തീരുമാനം പുനഃപരിശോധിക്കാതെ സർക്കാർ. കൂടുതല്‍ സമയവും ദിനങ്ങളുമുള്ള ഹയർ സെക്കൻഡറി പരീക്ഷ ഉച്ചയ്ക്ക് ശേഷം നടത്തുന്നതിന് നേരെയുള്ള പ്രതിഷേധത്തോട് വിദ്യാഭ്യാസ വകുപ്പ് മുഖം തിരിക്കുകയാണ്. പത്താം തരം പരീക്ഷ രാവിലേക്കും രാവിലെത്തെ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷ ഉച്ചയ്ക്കും ആക്കിയാണ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷ പൂർണമായും റംസാനിലാണെന്നതുകൂടി കണക്കിലെടുത്ത് പുനഃക്രമീകരിക്കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാർച്ച്‌ മൂന്നിനും, പ്ലസ് വണ്‍ പരീക്ഷ മാർച്ച്‌ ആറിനുമാണ് തുടങ്ങുന്നത്. പത്താം തരത്തിലേത് രാവിലെ 9:30-നാണ് ആരംഭിക്കുക. ഹയർ സെക്കൻഡറി ഉച്ചയ്ക്ക് 1:30-നും വെള്ളിയാഴ്ച രണ്ട് മണിക്കും ആരംഭിക്കും. 4:25 ലക്ഷം വിദ്യാർഥികള്‍ പത്താം ക്ലാസിലും ഏഴര ലക്ഷത്തോളം കുട്ടികള്‍ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷയും എഴുതുന്നുണ്ട്. ഒൻപത് ദിവസമാണ് പത്താംതരം പരീക്ഷ. രാവിലെ 9:30-ന് തുടങ്ങി മൂന്നെണ്ണം ഒഴികെ 11:15-ന് സമാപിക്കും. ഇംഗ്ലീഷ്, സോഷ്യല്‍ സയൻസ്, ഗണിതം എന്നിവ 9:30-ന് തുടങ്ങി 12:15-നാണ് അവസാനിക്കുക. ഹൈസ്കൂള്‍ അധ്യാപകരില്‍ ഒരു വിഭാഗത്തിന് മാത്രമാണ് എസ്എസ്എല്‍സി പരീക്ഷക്ക് ഇൻവിജിലേഷൻ ഡ്യൂട്ടി ഉണ്ടായിരിക്കുക. മാത്രമല്ല പാർട്ട് ഒന്ന്, പാർട്ട് രണ്ട് എന്നീ പേപ്പറുകളുടെ ദിവസം മാത്രം ഒന്നിലേറെ വിഷയങ്ങള്‍ ഉണ്ടാകും. പത്താം തരം ചോദ്യപ്പേപ്പർ പ്രത്യേക കേന്ദ്രത്തില്‍ നിന്ന് എത്തിക്കുന്നതിനാല്‍ പരീക്ഷാ നടത്തിപ്പുകാരായ ചീഫ്, ഡെപ്യൂട്ടി ചീഫ് എന്നിവർ രാവിലെ ഏഴ് മണിക്കെങ്കിലും സ്കൂളില്‍ ഹാജരാകണം. വിദൂര ദിക്കില്‍ നിന്ന് എത്തേണ്ട അധ്യാപകർക്ക് നേരത്തെ പുറപ്പെട്ടാലേ ചോദ്യക്കടലാസ് പരീക്ഷാ കേന്ദ്രത്തില്‍ എത്തി സ്വീകരിക്കാനാകൂ. ഹയർ സെക്കൻഡറി പരീക്ഷ18 ദിവസം നീണ്ടു നില്‍ക്കുന്നതാണ്. ഇരട്ടി വിദ്യാർഥികള്‍ എഴുതുന്ന പരീക്ഷയുമാണ്. ഇൻവിജിലേഷൻ ഡ്യൂട്ടിക്കായി മുഴുവൻ ഹയർ സെക്കൻഡറി അധ്യാപകരെയും നിയോഗിക്കുന്നതിന് പുറമെ യു.പി, എല്‍.പി അധ്യാപകരെയും നിയോഗിച്ചാണ് പരീക്ഷകള്‍ നടത്തുന്നത്. പത്താം തരത്തിലേത് മൂന്നെണ്ണം ഒഴികെ ഒന്നര മണിക്കൂറിന്റേതാണെങ്കില്‍ ഹയർ സെക്കൻഡറിയിലെ പരീക്ഷ ചുരുങ്ങിയത് രണ്ടേകാല്‍ മണിക്കൂറിന്റേതാണ്. ഒരേ പരീക്ഷാറൂമില്‍ പല വിഷയക്കാരുണ്ടാകുന്നിതിനാല്‍ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രണ്ടേ മുക്കാൽ മണിക്കൂർ എടുക്കും. ഭിന്നശേഷിക്കാരായ വിദ്യാർഥികള്‍ മിക്കയിടങ്ങളിലും ഉള്ളതിനാല്‍ പിന്നെയും അര മണിക്കൂർ കഴിഞ്ഞാലേ പരീക്ഷ അവസാനിക്കൂ. തുടർന്ന് പേപ്പറുകള്‍ തിട്ടപ്പെടുത്തി സീലും ഒപ്പും വെച്ച്‌ ചീഫിനെ ഏല്‍പിക്കണം. എല്ലാ റൂമിലെയും പേപ്പറുകള്‍ എത്തിക്കഴിഞ്ഞാലും ഇംഗ്ലീഷ് ഒഴികെയുള്ള എല്ലാ ദിവസവും ഒന്നിലേറെ പേപ്പറുകളുടെ പരീക്ഷയുണ്ട്. അവ വേർതിരിച്ച്‌ നടപടി പൂർത്തിയാക്കണം. എല്ലാം കഴിഞ്ഞ ഓരോ വിഷയത്തിന്റെയും ബണ്ടിലുകള്‍ തയാറാക്കി വിലാസം എഴുതുമ്പോഴേക്ക് സന്ധ്യയാവും. പരീക്ഷാ പേപ്പറുകള്‍ അതത് ദിവസം തന്നെ തപാല്‍ ചെയ്യേണ്ടതാണെന്നിരിക്കെ എല്ലാദിവസവും പായ്ക്കറ്റുകള്‍ തയാറാകും മുമ്പേ തപാല്‍ ഓഫീസ് അടയ്ക്കും. സ്കൂളില്‍തന്നെ പേപ്പർ സൂക്ഷിക്കുന്നത് അധ്യാപകർക്ക് കടുത്ത സമ്മർദ്ദത്തിന് ഇടയാക്കും. പരീക്ഷാ ജോലിക്കായി നിയോഗിക്കപ്പെട്ടവരില്‍ പകുതിയിലേറെ വനിതകളാണ്. പത്താം ക്ലാസ് പരീക്ഷ ഉച്ചയ്ക്ക് ശേഷം ആക്കുന്നതാണ് ഗുണകരം എന്നാണ് അധ്യാപക ബഹുജന സംഘടനകള്‍ ഒരുപോലെ ചൂണ്ടിക്കാട്ടുന്നത്. അപ്പോഴും ഇതൊന്നും കേള്‍ക്കാത്ത മട്ടിലാണ് വിദ്യാഭ്യാസ വകുപ്പ്.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.