പാലക്കാട് : -യുവക്ഷേത്ര കോളേജ് അങ്കണത്തിൽ വച്ചു നടന്ന ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന കലാസാഹിത്യ മത്സരത്തിൽതുടർച്ചയായി ഓവറോൾ കിരീടം നിലനിർത്തി മാനന്തവാടി രൂപത.സാഹിത്യമത്സരത്തിൽ ഒന്നാം സ്ഥാനവും കലാ മത്സരത്തിൽ രണ്ടാം സ്ഥാനവും മാനന്തവാടി രൂപത നേടി.ഡയറക്ടർ ഫാദർ മനോജ് അമ്പലത്തിങ്കൽ പ്രസിഡൻറ് ബിനീഷ് തുമ്പിയാംകുഴിയിൽ സെക്രട്ടറി തങ്കച്ചൻ മാപ്പിളക്കുന്നേൽ ഓർഗനൈസർ ടോണി ചെമ്പോട്ടിക്കൽ സി. അനറ്റ് SKD, സി. ആൻ SCV, സി.ലിൻ്റ CMC, ജോൺ പുല്ലാപ്പിള്ളിൽ, ജോസ് മാങ്കൂട്ടം,സാജൻ പേരാംകോട്ടിൽ, സച്ചിൻ വാഴപ്പിള്ളിൽ എന്നിവർ നേതൃത്വം നല്കി.

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.
മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല