ശിശുദിന വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ ബോജ ഫെസ്റ്റ് വര്‍ണ്ണോല്‍സവത്തിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, ട്രോഫിയും ജില്ലാ സെക്ഷന്‍ ജഡ്ജ് എ.ഹാരിസ് വിതരണം ചെയ്തു. ഫോട്ടോഗ്രഹി, പോസ്റ്റര്‍ രചന, കത്തെഴുത്ത്, ചിത്ര നിരൂപണം തുടങ്ങിയ മത്സരങ്ങളാണ് ബോജാ ഫെസ്റ്റിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി നടത്തിയത്. ചടങ്ങില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി. യു. സ്മിത, ശിശു സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ ഓറഞ്ച് പൂച്ച അപകടകാരിയെന്ന് കേരള പോലീസ്
സോഷ്യല്‍ മീഡിയയിലെ ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍ ചര്‍ച്ച. പലതരം ചെപ്പടി വിദ്യകള്‍ കൈവശമുള്ള ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോ കാണാത്തവര്‍ വളരെ വിരളമാണ്. എന്നാല്‍ ഇവനാളത്ര ശരിയല്ലായെന്ന് പറഞ്ഞാലോ… പൂച്ചയുണ്ട് സൂക്ഷിക്കുക