അമ്പലവയൽ:
ശ്രേയസ് അമ്പുകുത്തി യൂണിറ്റിലെ ഐശ്വര്യ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എടക്കൽ ജി എൽ പി സ്കൂളിൽ കുട്ടികൾക്കായി പ്രസംഗം, ചിത്രരചന മത്സരങ്ങൾ നടത്തി. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു. റംലത്ത് അധ്യക്ഷത വഹിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ,സി ഡി ഒ ജാൻസിബെന്നി,കുമാരി,സരസ്വതി എന്നിവർ സംസാരിച്ചു.

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും