പിഴ അടക്കാനുള്ള മെസേജ് ഒരിക്കലും വാട്സാപ്പില്‍ വരില്ല; ഇത് പുതിയ തട്ടിപ്പാണ്

തിരുവനന്തപുരം:
ഫെയ്സ്ബുക്കിലെത്തി കടം ചോദിക്കുന്നതും, ഫോണ്‍ വിളിച്ച്‌ വെർച്വല്‍ അറസ്റ്റ് ചെയ്യുന്നതുമായി തരികിട പരിപാടികള്‍ക്ക് ശേഷം തട്ടിപ്പുകാർ അവതരിപ്പിക്കുന്ന പുതിയ നാടകമാണ് ട്രാഫിക് നിയമലംഘനത്തിനുള്ള വാട്സാപ്പ് ചെല്ലാൻ. കാറില്‍ ലിഫ്റ്റ് കൊടുത്ത ഓരാള്‍ സീറ്റ് ബെല്‍റ്റ് ഇടാതെ ഇരിക്കുകയോ, ബൈക്കിന്റെ പിന്നിലിരിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരിക്കുകയോ ചെയ്യുന്നതിലൂടെ നമ്മള്‍ പോലും ശ്രദ്ധിക്കാത്ത ട്രാഫിക് നിയമലംഘനങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍, ഇതിനുള്ള ചെല്ലാൻ വാട്സാപ്പില്‍ എത്തിയാല്‍ ഉറപ്പിക്കാം, ഇത് തട്ടിപ്പാണ്. പറയുന്നത് ഞാനല്ല മോട്ടോർ വാഹനവകുപ്പ് തന്നെയാണ്. ട്രാഫിക് ഫൈൻ അടയ്ക്കാനെന്ന പേരില്‍ വാട്ട്സാപ്പില്‍ വരുന്ന സന്ദേശത്തിന് പിന്നാലെ പോയാല്‍ പണി കിട്ടുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ മോട്ടോർ വാഹന വകുപ്പ് വാട്ട്സാപ്പിലൂടെ ഫൈൻ അടയ്ക്കാൻ സന്ദേശം അയക്കില്ലെന്നും ലിങ്കില്‍ കയറി കൈയില്‍ നിന്ന് കാശ് കളയുന്ന തട്ടിപ്പിന് ഇരയാകരുതെന്നുമാണ് മോട്ടോർ വാഹന വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോയെന്ന് ആദ്യ ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ഇത്തരം ഒരു സന്ദേശമോ പേയ്മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരില്ല. ഇത്തരം മെസേജുകള്‍ക്ക് ഒരു നിമിഷം ആളുകളെ പരിഭ്രാന്തരാക്കാൻ സാധിച്ചേക്കും. ഈ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കാൻ സാധിക്കുന്ന തരത്തില്‍ മനശാസ്ത്രപരമായി സെറ്റ് ചെയ്താണ് ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും ഒരുക്കുന്നതെന്നതാണ് വാസ്തവം. ഇത്തരം മെസേജുകള്‍ വന്നാല്‍ കുറഞ്ഞത് രണ്ട് വട്ടമെങ്കിലും ചിന്തിച്ചുവേണം ഇത്തരം മെസേജുകളോട് പ്രതികരിക്കാനെന്നാണ് മുന്നറിയിപ്പ്. മോട്ടോർ വാഹനവകുപ്പിന്റെ പോർട്ടല്‍ echallan.parivahan.gov.in ആണ്. പരിവാഹൻ പോർട്ടലില്‍ നിന്നും നിങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് വാഹന നമ്പർ സഹിതം നിയമലംഘന അറിയിപ്പുകള്‍ മെസേജായി മാത്രമേ വരികയുള്ളൂ. നിയമലംഘനത്തിന് പിഴയടയ്ക്കാനുള്ള ഒരു പേയ്മെന്റ് ലിങ്ക് ഉള്‍പ്പെടെ വാട്സാപ്പ് മെസേജ് അയക്കാനുള്ള സംവിധാനത്തിലേക്ക് മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആന്റ് ഹൈവേയ്സ് ഹൈടെക് ആയിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് തന്നെ പറയുന്നത്. വൈദ്യുത ബില്‍ അടച്ചിട്ടില്ലെന്നും കണക്ഷൻ വിച്ഛേദിക്കാതിരിക്കാൻ ഉടൻ പണമടക്കണമെന്ന് അഡ്രസില്ലാത്ത നമ്പറുകളില്‍ നിന്ന് വന്ന മെസേജുകളും വെർച്വല്‍ അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് പറഞ്ഞുവന്ന കോളുകളും എങ്ങനെയാണ് തള്ളികളഞ്ഞത്, അതേ ലാഘവത്തോടെ ഈ മെസേജും തള്ളികളയണം. ഇത്തരം സന്ദേശങ്ങള്‍ ഓപ്പണ്‍ ചെയ്ത് പുലിവാല് പിടിക്കാതെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് എടുത്ത് എംവിഡി ഓഫീസുമായി ബന്ധപ്പെട്ട് സാധുത ഉറപ്പാക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.

മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്‌ – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്

വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദ്(34)അണ് മരിച്ചത്.. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം

രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്‌പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ

പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം

ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.