പനമരം:പൊതുവിദ്യാലയങ്ങളില്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്‍ (കൈറ്റ്) ന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്സ്’ പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ തുടങ്ങി. ജില്ലയിൽ 68 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലായി 6535 അംഗങ്ങളുള്ളതില്‍ സ്കൂള്‍തല ക്യാമ്പുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 466 കുട്ടികള്‍ ആണ് ഉപജില്ലാക്യാമ്പുകളില്‍ പങ്കെടുക്കുന്നത്. അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടാതെയാണ് ഇന്നു മുതല്‍ വിവിധ ബാച്ചുകളിലായി ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ജില്ലയിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവക്കുന്ന 52 കുട്ടികളെ ഡിസംബറിൽ നടക്കുന്ന ജില്ലാക്യാമ്പിലേക്ക് തെരഞ്ഞെടുക്കും.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്