ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ മീഡിയേഷന്‍ സെല്ലില്‍ മീഡിയേറ്റര്‍മാരായി എംപാനല്‍ ചെയ്യുന്നതിന് നിര്‍ദിഷ്ട യോഗ്യതയുള്ളവരില്‍നിന്ന് എഴുതി തയാറാക്കിയ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 11 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ, തപാലിലോ, cdrfwayanad@gmail.com ലോ ലഭിക്കണം. അപേക്ഷകള്‍ പരിശോധിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് മുമ്പാകെ നല്‍കും. പരമാവധി 10 മീഡിയേറ്റര്‍മാര്‍ ഉള്‍പ്പെടുന്ന പാനലിന്റെ കാലാവധി അഞ്ച് വര്‍ഷമാണെന്ന് .ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അസിസ്റ്റന്റ് രജിസ്ട്രാര്‍ അറിയിച്ചു.

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്
ബത്തേരി: ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന. കൃഷിക്ക്