പനമരം ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ 16 അങ്കണവാടികളിലേക്ക് സ്മാര്‍ട്ട് എല്‍.ഇ.ഡി ടി.വി സ്ഥാപിക്കാനും അടുക്കള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും താത്പര്യമുള്ള സ്ഥാപനങ്ങല്‍, വ്യക്തികള്‍, ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍ 10 ന് ഉച്ചക്ക് രണ്ടിനകം ശിശു വികസന പദ്ധതി ഓഫീസറുടെ ഓഫീസ്, പനമരം ബ്ലോക്ക് ഓഫീസ് കെട്ടിടം, പനമരം പി.ഒ, 670721 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍- 04935 220282

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ
സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.